ഗതകാല സ്മരണകളുണര്‍ത്തി നരിക്കുനിയില്‍ ആഴ്ച ചന്തക്ക് ആവേശതുടക്കം.നരിക്കുനി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിലാണ് ആഴ്ച ചന്ത തിരിച്ചെത്തിയത്. എല്ലാ തിങ്കളാഴ്ചകളിലും നരിക്കുനി ഓപണ്‍ സ്റ്റേജ് പരിസരത്ത് വിപണനം നടക്കും.തുടക്കത്തില്‍ കര്‍ഷക കൂട്ടായ്മകളുടെ ഉല്‍പന്നങ്ങളാണ് ചന്തയില്‍ വിപണനത്തിന് എത്തുക. പിന്നീട് കൂടുതല്‍ ഇനങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ആഴ്ച ചന്ത വിപുലീകരിക്കാനും ആലോചനകളുണ്ട്.
വിവിധ കാരണങ്ങളാല്‍ പ്രതിസന്ധി നേരിടുന്ന കാര്‍ഷിക വൃത്തിക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് സി പി ലൈലയുടെ അധ്യക്ഷതയില്‍ പ്രസിഡന്റ് ജൗഹര്‍ പൂമംഗലം ആഴ്ച ചന്തയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഐ പി രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ സര്‍ജാസ് കുനിയില്‍, ശിഹാന രാരപ്പന്‍കണ്ടി എന്നിവര്‍ക്കു പുറമെ വിവിധ വാര്‍ഡ് മെമ്പര്‍മാരും വ്യാപാര സംഘടനാ നേതാക്കളും കര്‍ഷകസംഘങ്ങളുടെ പ്രതിനിധികളും ചടങ്ങില്‍ സംസാരിച്ചു.

Post a Comment