ചാത്തമംഗലം : ചാത്തമംഗലം ഗവൺമെന്റ് എൽ പി സ്കൂളിൽ ക്രിസ്മസ് പുതുവത്സരാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ഒത്തുചേരലിൻ്റെയും പങ്കുവയ്ക്കലിൻ്റെയും സന്ദേശം നൽകിയും പുൽക്കൂടും, ക്രിസ്‌മസ് ട്രീയുമൊരുക്കിയും ചുവപ്പും വെള്ളയും വസ്ത്രങ്ങളണിഞ്ഞും ക്രിസ്മസിന്റെ വരവരറിയിച്ച് നക്ഷത്രങ്ങൾ തൂക്കിയും കേക്ക് മുറിച്ചും ആഘോഷപരിപാടികൾ ഗംഭീരമാക്കി.കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും ചേർന്നവതരിപ്പിച്ച കരോൾ, കൊയർ , ഡാൻസ്. തുടങ്ങിയവ ഏറെ ആകർഷകമായി.
ആഘോഷപരിപാടികൾ കുന്ദമംഗലം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ പോൾ കെ.ജെ ഉദ്ഘാടനം
ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഓളിക്കൽ ഗഫൂർ , വൈസ് പ്രസിഡണ്ട് എം.സുഷമ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിദ്യുൽലത , ഷീസ സുനിൽകുമാർ , എം.കെ അജീഷ് , മുൻ പ്രധാനധ്യാപകൻ സി പ്രേമൻ മാസ്റ്റർ, ഷാജു കുനിയിൽ, എന്നിവർ സംബന്ധിച്ചു.
പി.ടി. എ പ്രസിഡണ്ട് ശ്രീനിവാസൻ അദ്ധ്യക്ഷനായിരുന്നു. എം.പി. ടി എ ചെയർ പേഴ്സൺ ഡെയ്സി , പി.ടി.എ. വൈസ് പ്രസിഡണ്ടുമാരായ രാജേഷ്. ടി.പി ,ബിജു എന്നിവർ ആശംസകൾ അർപ്പിച്ചു .പ്രധാനാധ്യാപിക താരക കുമാരി ടി.കെ സ്വാഗതവും ഷീബ.ടി.എം നന്ദിയും പറഞ്ഞു.
അധ്യാപകരായ ഹിമ. എൽ.ദാസ്,മഞ്ജുഷ,സിന്ധു ഷൈനി, സിനി, ആര്യ, ലിസി, അബ്ദുൽ റസാഖ്,ഷെറീന,റെനിഷ, എന്നിവരും,പി ടി എ അംഗങ്ങങ്ങളായ ജിനേഷ്,രജീഷ്,ബിനീഷ്, ബിജു, ജിജിന, ശ്യാമിലി ,രമ്യ , സിനി,ഉഷ,രജിത ,സൗമ്യ , നിഷിത, ബീന, വിജിന , ബിൻസി, ജയശ്രീ
എന്നിവർ നേതൃത്വം നൽകി

Post a Comment