ചാത്തമംഗലം ഗവൺമെൻറ് എൽ പി സ്കൂളിന് ഗ്രാമപഞ്ചായത്തിന്റെ 2023 - 24 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച കളിമുറ്റത്തിന്റെ ഉദ്ഘാടനം ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഓളിക്കൽ ഗഫൂർ നിർവഹിച്ചു.
ചടങ്ങിൽ
അറേബ്യൻ വേൾഡ് റെക്കോർഡ്,ടൈം വേൾഡ് റെക്കോർഡ് ,ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ് ,ഇൻ്റർനാഷനൽ ക്യാമൽ അവാർഡ്.എന്നിവ നേടിയ
കുന്ദമംഗലം AEO പോൾ കെ.ജെ കോഴിക്കോട് ജില്ല ലീഗൽ സർവീസ് സൊസൈറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ശ്രീ. ഷൈജൽ എംപി ആദരിച്ചു.
എൽ എസ് എസ് നേടിയ വിദ്യാർത്ഥികളെയും ശാസ്ത്ര,കലാമേള പ്രതിഭകളെയും ചടങ്ങിൽ അനുമോദിച്ചു.
സ്കൂൾ മാഗസിനിന്റെയും ,
ഒന്നാം ക്ലാസ് കുട്ടികൾ തയ്യാറാക്കിയ സംയുക്ത ഡയറിയുടേയും കുട്ടിപത്രത്തിന്റെയും പ്രകാശനവും ചടങ്ങിൽ നിർവഹിച്ചു. ലീഗൽ സർവീസ് സൊസൈറ്റി സെക്രട്ടറി ശ്രീ. ഷൈജൽ എം.പി.
കുന്നമംഗലം AEO പോൾ കെ.ജെ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. സുഷമ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.പി. എ.സിദ്ധിഖ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിദ്യുൽലത , ഷീസ സുനിൽകുമാർ , എം.കെ അജീഷ് ,സി പ്രേമൻ മാസ്റ്റർ, ഷാജു കുനിയിൽ, രാജേഷ് ടി.പി ബിജു എൻ വി ,ഡെയ്സി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
പിടിഎ പ്രസിഡണ്ട് ശ്രീനിവാസൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രധാനാധ്യാപിക താരക കുമാരി ടീച്ചർ സ്വാഗതവും ടി എം ഷീബ നന്ദിയും പറഞ്ഞു.


Post a Comment