വെള്ളലശ്ശേരി : വെള്ളലശ്ശേരി മഹല്ല് സെക്രട്ടറിയും ചൂലൂർ സി.എച്ച് സെൻ്ററിലെ നിസ്വാർത്ഥ സേവകനും ആയിരുന്ന പാറപ്പുറത്ത് ഹുസൈൻ എന്നവരുടെ നിര്യാണത്തിൽ വെള്ളലശ്ശേരി മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ യോഗം ചേർന്നു.
വെള്ളലശ്ശേരിയിലെ എല്ലാ കർമ മണ്ഡലങ്ങളിലും സജീവ സാന്നിധ്യമായിരുന്ന ഹുസൈൻക്കയുടെ വിയോഗം നാടിന് തീരാ നഷ്ടമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
എംപി അബ്ദുറഹിമാൻ മാസ്റ്റർ, പിപി മൊയ്തീൻ ഹാജി, കെഎ ഖാദർ മാസ്റ്റർ, വിശ്വൻ വെള്ളലശ്ശേരി, പികെ രാധാകൃഷ്ണൻ, മൂസക്കുട്ടി ഹാജി, അബൂബക്കർ യമാനി, മൻസൂർ ഫൈസി, ഇപി അസീസ്, സൈഫുദ്ദീൻ യമാനി, തുടങ്ങിയവർ സംസാരിച്ചു


Post a Comment