എൻഎസ്എസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു



ചാത്തമംഗലം : ആർ ഇ സി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ ഒന്നാംവർഷ എൻഎസ്എസ് വളണ്ടിയർമാരുടെ സപ്തദിന ക്യാമ്പ് ചൂലൂർ എയുപി സ്കൂളിൽ ബഹുമാനപ്പെട്ട കുന്നമംഗലം എംഎൽഎ അഡ്വക്കേറ്റ് പിടിഎ റഹീം ഉദ്ഘാടനം ചെയ്തു.ചാത്തമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ജിജിപി സ്വാഗതം പറഞ്ഞു. 




വാർഡ് മെമ്പർമാരായ പുഷ്പ കെപി,സബിത സുരേഷ് ലിനീഷ് കെ പി, പരമേശ്വരൻ മാസ്റ്റർ, ബിജു ചൂലൂർ,സുദേവൻ മാസ്റ്റർ, ഷിജുലാൽ, എന്നിവർ എന്നിവർ ആശംസകൾ അർപ്പിച്ചു, പ്രോഗ്രാം ഓഫീസർ കവിത എൻ ടി ക്യാമ്പ് വിശദീകരിക്കുകയും വളണ്ടിയർ ലീഡർ ശുഹൈബ് നന്ദി പറയുകയും ചെയ്തു.




 സ്നേഹാരാമം,ഗ്രീൻ ക്യാൻവാസ്, സ്കൂളിൽ ഒരു ചെറു ധാന്യത്തോട്ടം ജല പരിശോധന, വയോജന സന്ദർശനം, തൊഴിലുറപ്പ് തൊഴിലാളികളുമായി സംവാദം, ലഹരിക്കെതിരെ തെരുവുനാടകം സന്നദ്ധം നേതൃത്വ പരിശീലനം തുടങ്ങിയ നിരവധി പരിപാടികളാണ് ക്യാമ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Post a Comment

Previous Post Next Post
Paris
Paris