പ്രതിഷേധം ഫലം കണ്ടു; കേന്ദ്രം വഴങ്ങി: ഗുസ്തി ഫെഡറേഷനെ സസ്‌പെന്‍ഡ് ചെയ്തു



ന്യൂഡല്‍ഹി:ലൈംഗികാരോപണം നേരിടുന്ന ബി.ജെ.പി. എം.പിയും മുന്‍ അധ്യക്ഷനുമായി ബ്രിജ്ഭൂഷണല്‍ ശരണ്‍ സിങ്ങിന്റെ കൂട്ടാളി സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള, പുതുതായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ ഗുസ്തി ഫെഡറേഷന്‍ ഭരണസമിതി പിരിച്ചുവിട്ട് കേന്ദ്രസര്‍ക്കാര്‍. ദേശീയമത്സരങ്ങള്‍ തിടുക്കത്തില്‍ പ്രഖ്യാപിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര കായികമന്ത്രാലയം ഗുസ്തി ഫെഡറേഷന്‍ സസ്‌പെന്‍ഡ് ചെയ്തത്. ഫെഡറേഷന്‍ ഭരണഘടനയിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായായിരുന്നു തീരുമാനങ്ങളെന്നും കായിക മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു.




നിലവിലെ നേതൃത്വം പഴയ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്നും സ്‌പോര്‍ട്‌സ് മന്ത്രാലയം പിരിച്ചുവിടാനുള്ള കാരണമായും പറയുന്നു. ഇത് സ്‌പോര്‍ട്‌സ് കോഡിന്റെ ലംഘനമാണ്. മുന്‍ ഭാരവാഹികളുടെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളില്‍നിന്നാണ് ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. താരങ്ങള്‍ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് ആരോപിക്കുന്ന ഇടങ്ങളാണ് ഇതെന്നും ഇക്കാര്യം നിലവില്‍ കോടതി പരിഗണനയിലാണെന്നും കായിക മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.

ബ്രിജ് ഭൂഷന്റെ കൂട്ടാളി ഫെഡറേഷന്റെ തലപ്പത്തേക്ക് എത്തിയതില്‍ പ്രതിഷേധിച്ച് ഗുസ്തി താരമായ ബജ്‌രംഗ് പുണിയ പദ്മശ്രീ തിരിച്ചുനല്‍കി. ഫെഡറേഷന്‍ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ താനിനി ഗുസ്തി ഗോദയിലേക്കില്ലെന്ന് പ്രഖ്യാപിച്ച് കണ്ണീരോടെ സാക്ഷി മാലിക്ക് ബൂട്ടഴിച്ചു. ഇതിന് പിന്നാലെ, ഗൂംഗല്‍ പെഹല്‍വാന്‍ എന്നറിയപ്പെടുന്ന ബധിര ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് വീരേന്ദര്‍ സിങ് യാദവും മെഡല്‍ തിരികെ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

Post a Comment

Previous Post Next Post
Paris
Paris