വയനാട് : അനാഥ ബാല്യങ്ങളുടെ സ്നേഹ മഹിതനായ വലിയുപ്പ മുട്ടിൽ യത്തീം ഖാനയെ എല്ലാ അനാഥ മന്ദിരങ്ങൾക്കും മാത്യകാ ഭവനമാക്കി അനാഥരുടെ വേദനയും വിഹ്വലതയും ആത്മ നൊമ്പരമാക്കിയ ജമാൽ സാഹിബ് എന്ന മഹത് വ്യക്തിത്വം വിടചൊല്ലി...
വയനാടും പരിസരങ്ങളിലുള്ളവർ കബനി നദിയും ബൈരക്കുപ്പയും കടന്ന് ജീവിത മാർഗ്ഗം തേടിപ്പോയ ഒട്ടെറെ പേർ1962ൽ പൊട്ടിപ്പുറപ്പെട്ട കുടക് പ്രക്ഷോഭത്തിൽ കൊല്ലപ്പെടുകയുണ്ടായി -
തുടർന്ന് അനാഥകളും വിധവകളും ഉണ്ടാവുകയും അഭിശപ്തമായ ഈ സാഹചര്യത്തിൽ കോളറ അടക്കമുള്ള മഹാമാരികളും ദാരിദ്ര്യവും ഇടിത്തീ പോലെ പിടിപ്പെടുകയും ചെയ്തു...
പ്രസ്തുത സാഹചര്യത്തിൽ കഷ്ടപ്പെടുന്ന നിരാലംബരുടെ മക്കളെ ദത്തെടുക്കാൻ മഹാനായ സെയ്യിദ് ഉമർ ബാഫഖി തങ്ങളാണ് പ്രസിദ്ധമായ മുക്കം ഓർഫനേജിന്റെ കീഴിൽ 6 കുട്ടികളെ ആദ്യമായി ഏറ്റെടുത്ത് കൊണ്ട് വയനാട് മുട്ടിൽ ഓർഫനേജ് ന്റെ തുടക്കം കുറിച്ചു എന്നതാണ് ചരിത്രം...
ഇന്ന് വളർച്ചയുടെ പടവുകൾ താണ്ടി സി ബി എസ് സി സ്കൂൾ ,ഹയർ സെക്രൻട്രി സ്കൂൾ, സ്പെഷൽ നീഡ് സ്കൂൾ ,ഇംഗ്ലീഷ് അക്കാദമി ഏന്റ് സയൻ അക്കാദമി, അല്ലന ഐ ടി സി,അറബിക് കോളേജ് ,ഇമാം ഗസ്സാലി അക്കാദമി അടക്കമുള്ള ഭൗതിക മതപഠന സംരഭങ്ങൾ വലിയ രീതിയിൽ മുട്ടിൽ യത്തീംഖാനയുടെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്..
ആയിരക്കണക്കിന് നിരാലംബരായ പെൺകുട്ടികൾക്ക് മാംഗല്യ ഭാഗ്യമുണ്ടാവാൻ സ്ത്രീധന രഹിത സമൂഹ വിവാഹ വേദിയൊരുക്കുന്നതിനും നേതൃത്വം നല്കി വരുന്നതോടൊപ്പം വയനാട്ടിലെ ആതുര ശുശ്രൂഷ മേഖലയിലും ആദിവാസി പുനരധിവാസ പദ്ധതിയിലും വയനാടിലെ ദാരിദ്ര്യം നിർമ്മാർജ്ജന യജ്ഞത്തിലുമെല്ലാം എം എ ജമാൽ എന്ന ബഹുമുഖ വ്യക്തിത്വം നേത്യത്വപരമായ പങ്ക് നിർവഹിച്ചിരുന്നു...
ഈ വിനീത ലേഖകന്റെ ബഹ്റൈൻ പ്രവാസ കാലത്ത് ജമാൽ സാഹിബ് മുട്ടിൽ യത്തീം ഖാനയിൽ വിളിച്ച് വരുത്തിയതും ബഹ്റൈനിൽ പ്രസ്തുത ഡെബ്ല്യു എം ഒ യുടെ കമ്മിറ്റി ഉണ്ടാക്കാൻ ഉത്തരവാദിത്വം ഏല്പിച്ചതും സ്ഥാപക സിക്രട്ടറിയായ് ചുമതല ഏറ്റടുത്തപ്പോൾ അദ്ദേഹവുമായ് അടുക്കാൻ അവസരമുണ്ടായതും ഈ അവസരത്തിൽ ഓർക്കുന്നു...
ആദ്യ മീറ്റിംഗിന് അദ്ദേഹം വന്നപ്പോൾ ബാത്ത് റൂമിൽ വീണ പരിക്കിനാൽ കൈ പ്ലാസ്റ്ററിട്ട അവസ്ഥയെപ്പോലും വെല്ലുവിളിച്ചാണ് ആ വലിയ ത്യാഗവര്യൻ വിമാനം കേറി വന്നതുമെല്ലാം എന്റെ ജീവിതത്തിലെ അവിസ്മരണീയ ഓർമ്മകളാണ് ...
അനാഥകൾക്ക് വില കുറഞ്ഞ യൂണിഫോം തയ്പ്പിച്ച് വരിക്ക് നിർത്തി പപ്പടം പോലം എണ്ണി ചുട്ട് ഗണിത ശാസ്ത്രവിധിപ്രകാരമുള്ള ദുർഘട പരിഹാര ഘോര ശാസ്ത്ര ചിട്ടവട്ട നിയമാലയല്ല അനാഥാലയമെന്നും ...
ദൈവത്തിന്റെ അഥിതികളാണ് നിരാലംഭരായ അനാഥ കുഞ്ഞുങ്ങൾ യഥേഷ്ടം കളിച്ചും ചിരിച്ചും സമ്മർദ്ധമേതുമില്ലാത്ത എന്റെ യത്തീംഖാനയിൽ സനാഥരായി പൂമ്പാറ്റകളെപ്പോലെ ഘന സമ്മർദ്ധമില്ലാതെ പാറി നടക്കുന്നതാണെന്റെ സ്വപ്നമെന്ന പറഞ്ഞ മനുഷ്യനെ കാഴ്ചപ്പാടിനെ മാതൃകയെ ഏത് വാക്ക് കൊണ്ട് ആദരിച്ചാലും മതിയാവുകയില്ല ...
രണ്ട് പെരുന്നാളിന്ന് ഏതാണ്ട് എല്ലാ യത്തീം ഖാനയും ഗെയിറ്റ് അടക്കുമത്രെ കാരണമെന്തെന്നാൽ മാതാപിതാക്കൾ ഇല്ലങ്കിൽ പോലും അകന്ന ബന്ധുക്കളെങ്കിലും കുട്ടികളെയെല്ലാം വീട്ടിലെക്ക് കൂട്ടി കൊണ്ട് പോകും വർഷാവർഷം രണ്ട് നാൾ മാത്രമുള്ള ആഹ്ലാദത്തിന്റെ അത്തർ മനസ്സിൽ നിറയുന്ന പെരുന്നാൾ നാൾആ കുട്ടികൾക്കും അനുഭവിക്കാൻ വേണ്ടി...
... പക്ഷെ തെരുവിൽ ഉപേക്ഷിക്കപ്പെട്ട ചോര പൈതലടക്കം വയനാട് മുട്ടിൽ യത്തീംഖാനയിൽ അന്തേവാസിയായി വളരുന്നതിനാൽ സ്വന്തവും ബന്ധവും അറിയാത്തകൂട്ടിക്കൊണ്ടു പോകാൻ ആരും വരാനില്ലാ എന്ന ശോകസത്യം വയനാട് മുട്ടിൽ യത്തീം ഖാനയെക്കുറിച്ച് നെഞ്ച് നീറി അദ്ദേഹം പറഞ്ഞ വാക്കുകൾ ഓർമ്മയിൽ ഇപ്പോഴും നനവ് പടർത്തുന്നുണ്ട്...
ഈ മക്കൾ ആരുടെയെങ്കിലും കാൽ പെരുമാറ്റത്തിന്റെ കാലൊച്ച കേൾക്കാൻ ഗെയിറ്റിന്റെ പുറത്തേക്ക് കണ്ണ് നട്ട് കാത്തിരിക്കുന്നല്ലോ എന്ന നേവിന്റെ വേവ് ആ ആർദ്ര ജന്മത്തിന്റെ ഖൽബിലാകയാൽ സ്വന്തം മഹല്ലിൽ പെരുന്നാൾ നിസ്കാരത്തിന് സംബന്ധിക്കുന്ന പതിവ് പോലുമുണ്ടായില്ലത്രെ ജമാൽ സാഹിബിന്...
ആരോരുമില്ലാത്തവരുടെ വാത്സല്യഭാജനമായ വലിയുപ്പ അവരെ നിറമുള്ള പെരുന്നാൾ ഉടുപ്പുകൾ വാങ്ങിച്ച് പെരുന്നാൾ പിക്നിക്ന് കൊണ്ട് പോകാൻ എനി വരാനില്ലെന്ന തിരിച്ചറിവിൽ വയനാട് മുട്ടിലെ അനാഥത്വത്തിന്റെ അകം നീറുന്ന ചുമരകങ്ങൾ പോലും കണ്ണീർ തുടച്ച്
നിശബ്ദം തേങ്ങുന്നുണ്ടാവാം..
എന്നിരുന്നാലും ആ മഹാമനീഷി ഇത് വരെ നിർവ്വഹിച്ചു ബാക്കി വെച്ചുപോയ ആ മഹാദൗത്യം എന്ന ഉത്തരവാദിത്തം എല്ലാവരിലും പറയാതെ എഴുതാതെ ഏല്പിക്കപ്പെട്ടിട്ടുണ്ട് എന്ന തിരിച്ചറിവ് നമുക്കെല്ലാം ഉണ്ടാവേണ്ടുതുണ്ട് ...

Post a Comment