കൊച്ചി : തീ ആളിപ്പടര്‍ന്ന കെട്ടിടത്തില്‍ കുടുങ്ങിയ ആള്‍ വെന്തുമരിച്ചു. എറണാകുളം കറുകുറ്റിയിലെ മൂന്ന് നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിലാണ് ഒരാള്‍ ദാരുണമായി മരിച്ചത്. കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ന്യൂ ഇയര്‍ കമ്പനീസ് ജീവനക്കാരന്‍ കരയാംപറമ്പ് സ്വദേശി ബാബുവാണ് മരിച്ചത്.
തീപിടിത്തമുണ്ടായ ഉടനെ മറ്റ് ജീവനക്കാര്‍ ഇറങ്ങിഓടിയെങ്കിലും ബാബുവിന് പുറത്ത് കടക്കാന്‍ കഴിഞ്ഞില്ല. കെട്ടിടത്തില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാന്‍ അഗ്‌നിശമന സേന ശ്രമം നടത്തിയെങ്കിലും തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞില്ല.
തീപിടിത്തമുണ്ടായി നാലു മണിക്കൂറിന് ശേഷമാണ് തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബാബുവിന്റെ മൃതദേഹം കണ്ടെത്തിയത്. തീ പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. തൃശൂര്‍ സ്വദേശി പ്രസാദിന്റെ ഉടമസ്ഥതയിലുള്ളതാണ് തീപിടിത്തമുണ്ടായ സ്ഥാപനം.

Post a Comment