കൊച്ചി | അങ്കമാലി കറുകുറ്റിയിൽ മൂന്നുനില കെട്ടിടത്തിൽ വൻ തീപിടിത്തം. കെട്ടിടത്തിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. സമീപത്തെ കെട്ടിടത്തിലേക്കും തീ പടർന്നിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ നിന്ന് എത്തിയ ഫയർഫോഴ്സ് സംഘം തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്.
ന്യൂയർ കുറി സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിന്റെ ആദ്യനിലയിൽ പ്രവർത്തിക്കുന്നത് റെസ്റ്റോറന്റാണ്. ഇവിടെ നിന്നാണോ തീപിടിച്ചത് എന്നത് വ്യക്തമല്ല. മൂന്നുനില കെട്ടിടം ഏതാണ്ട് പൂർണമായും തീ വിഴുങ്ങിയ സ്ഥിയിലാണ്.
വഴിയാത്രക്കാരാണ് തീപടരുന്നത് ആദ്യം കണ്ടത്. പിന്നീട് ഫയർഫോഴ്സ് എത്തുകയായിരുന്നു.

Post a Comment