കട്ടാങ്ങൽ : കളൻതോട്., ചൂലുർ , പരതപ്പൊയിൽ എന്നിവിടങ്ങളിൽ ചൂലൂർ കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി പൊതുജനാരോഗ്യത്തിന് ഹാനികരമായി ,മതിയായ ശുചിത്വ സംവിധാനങ്ങളില്ലാതെ പ്രവർത്തിച്ച 5 സ്ഥാപനങ്ങൾക്ക്
നോട്ടീസ് നല്കി.
പരിസരത്ത് കൊതുകിന്റെ ഉറവിടങ്ങൾ കണ്ടെത്തിയതും കുടിവെള്ള ഗുണനിലവാര പരിശോധന നടത്താത്തതും , ശരിയായ മാലിന്യ സംസ്കരണ സംവിധാനം ഇല്ലാതെ പ്രവർത്തിക്കുകയും, ആവശ്യമായ ഭൗതിക സൗകര്യങ്ങൾ ഇല്ലാത്തതും ശുചിത്വമില്ലാത്തതുമായ സ്ഥാപനങ്ങൾക്കാണ് നോട്ടീസ് നല്കിയത്. കടയിൽ നിന്നുള്ള മലിനജലം സംസ്കരിക്കുന്നതിന് സംവിധാനമില്ലാത്തതും കൊതുകിന്റെ ഉറവിടങ്ങൾ കണ്ടെത്തിയതുമായ ഒരു ഹോട്ടൽ അടപ്പിച്ചു.
ഹോട്ടൽ ,ബേക്കറി ,കൂൾ ബാർ, അതിഥി സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലം, തൊഴിലിടങ്ങൾ, ഫ്ലാറ്റുകൾ, സൂപ്പർ മാർക്കറ്റുകൾ, ലബോറട്ടറികൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പുകയില നിയന്ത്രണ നിയമപ്രകാരം മുന്നറിയിപ്പ് ബോർഡുകൾ പ്രദർശിപ്പിക്കാത്ത 4 കടകളിൽ നിന്നും പിഴയിടാക്കി. പരിശോധനയ്ക്ക് ചൂലൂർ ഹെൽത്ത് ഇൻസ്പെക്ടർ സിജു കെ നായർ ,
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ , അബ്ദുൾ ഹക്കീം KP, സുധ കെ എന്നിവർ നേതൃത്വം നൽകി.

Post a Comment