ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.


കട്ടാങ്ങൽ : ആന്റി മൈക്രോബിയൽ. റെസിസ്റ്റന്റ്സ് ബോധവൽക്കരണവാരാചരണത്തിന്റെ ഭാഗമായി ചൂലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആന്റിബയോട്ടിക് ഉപയോഗത്തെപ്പറ്റി ആർ.ഇ.സി ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.




അമിതമായുള്ള ആന്റിബയോട്ടിക്കുകളുടെ ഉപയോഗം കുറയ്ക്കുക 
എന്ന ഉദ്ദേശ്യത്തിലാണ്
ഈ ആഴ്ച ബോധവൽക്കരണ വാരമായി ആചരിക്കുന്നത്. പഞ്ചായത്ത് പ്രസിഡണ്ട് ഓലിക്കൽ ഗഫൂർ ഉദ്‌ഘാടനം ചെയ്തു.
വാർഡ് മെംബർ സബിത സുരേഷ് അധ്യക്ഷയായി.




പ്രധാന അധ്യാപിക ശ്രീകല എം. മെഡിക്കൽ ഓഫീസർ ഡോ. സ്മിത റഹ്മാൻ,ഹെൽത്ത് ഇൻസ്പെക്ടർ സിജു കെ. നായർ , അധ്യാപകരായ ഫാത്തിമ സുഹറ. ശാലിനി. പി.പി. MLSP നഴ്സ് തീർത്ഥ ഇ.കെ., അഹല്യ P.B എന്നിവർ പ്രസംഗിച്ചു.
മെഡിക്കൽ ഓഫീസർ ഡോ: സ്മിത A റഹ്മാൻ ക്ലാസ്സ് എടുത്തു.

Post a Comment

Previous Post Next Post
Paris
Paris