നവ ലിബറൽ ചിന്താഗതി ആപൽക്കരം സി.പി ചെറിയ മുഹമ്മദ്


കൊടിയത്തൂർ  :
സമൂഹം കാത്തു സൂക്ഷിച്ചു പോരുന്ന മൂല്യ സങ്കല്പങ്ങളെ നിരാകരിക്കുകയും ജൈവീക താല്പര്യങ്ങളെ തള്ളിപ്പറയുകയും ചെയ്യുന്ന നവ ലിബറൽ ചിന്താഗതികൾ ആപത്തിലേക്ക് നാടിനെ നയിക്കുമെന്നു മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് . സൗത്ത് കൊടിയത്തൂർ യൂണിറ്റ്
വനിത ലീഗ് സംഘടിപ്പിച്ച 'ചുവട്' പരിപാടി
ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.




ഏഴര പതിറ്റാണ്ടു കാലം നന്മയുടെയും സ്നേഹത്തിന്റെയും രാഷ്ട്രീയമാണ് മുസ്‌ലിം ലീഗ് നടപ്പാക്കിയത് .ചടങ്ങിൽ യൂണിറ്റ് പ്രസിഡൻറ് വി. ഹസ്ന ജാസ്മിൻ അധ്യക്ഷത വഹിച്ചു..പി.സി അബൂബക്കർ മുഖ്യപ്രഭാഷണം നടത്തി.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഫസൽ കൊടിയത്തൂർ,ആയിശചേലപ്പുറത്ത്,സുഹറ വെള്ളങ്ങോട്ട്,റഹീസ് ചേപ്പാലി, ജുമൈല കണിയാത്ത്,വി.റഷീദ്മാസ്റ്റർ,പി.പി ഉണ്ണിക്കമ്മു എന്നിവർ സംസാരിച്ചു.ശരീഫ എൻ വി സ്വാഗതവും നഫീസ പൈതൽ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris