അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് കേരളയുടെ കോഴിക്കോട് ജില്ലാ സമ്മേളനം മുക്കത്ത് വിപുലമായ പരിപാടികളോടെ തുടക്കം കുറിച്ചു.
മുക്കം അഗസ്ത്യമുഴിയിൽ നിന്നും നിരവധി പ്രവർത്തകർ അണി നിരന്ന
ഘോഷയാത്രയോടെയാണ് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ചത്.
മുക്കം എംഎംഒ ഒ എസ്.എ ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ സമ്മേളനം
എം കെ രാഘവൻ എംപി ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അരുൾദാസ് അധ്യക്ഷത വഹിച്ചു സംസ്ഥാന പ്രസിഡണ്ട് നസീർ കള്ളിക്കാട് സംഘടന അവലോകനം നടത്തി.
മുക്കം മുനിസിപ്പാലിറ്റി ചെയർമാൻ
പിടി ബാബു, ( കൗൺസിലർ പ്രജിത പ്രദീപ്, സംഘടനാ സംസ്ഥാന ജനറൽ സെക്രട്ടറി കെജി ഗോപകുമാർ ( സംസ്ഥാന ജോയിൻ സെക്രട്ടറി ടി പി ബാലൻ, ടി വിദ്യ, അജിൽകുമാർ , സുധീർ മേനോൻ , മുഹമ്മദ് ഷാ,
സുഷിത് ചന്ദ്രൻ ,
ടി എൻ കൃഷ്ണൻ ,
പി പി റിജു, ഗോപി ,
തുടങ്ങിയവർ സംസാരിച്ചു. നേരത്തെ സമ്മേളനത്തിന്റെ മുന്നോടിയായി
ജില്ലാ പ്രസിഡണ്ട് അരുൾദാസ് പതാക ഉയർത്തി.

Post a Comment