കുന്ദമംഗലം: ഭരണഘടന അനുശാസിക്കുന്ന നിയമങ്ങൾ സംബന്ധിച്ച് അറിഞ്ഞിരിക്കേണ്ടതും അത് നിറവേറ്റാൻ ശ്രമിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്ന ബോധ്യം വളർത്തേണ്ടത് അനിവാര്യമാണെന്നും കുന്ദമംഗലത്ത് ചേർന്ന ലീഗൽ ലിറ്ററസി മിഷൻ കോഴിക്കോട് താലൂക്ക് കൺവെൻഷൻ അഭിപ്രായപ്പെട്ടു.
ജില്ലാ പഞ്ചായത്തംഗം എം.ധനീഷ്ലാൽ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽകുമാർ അധ്യക്ഷനായി. ലീഗൽ ലിറ്ററസി മിഷൻ സ്റ്റേറ്റ് കോഡിനേറ്റർ പത്മൻ കൊഴൂർ, ജില്ലാ കൺവീനർ കെ.പി.അബ്ദുൽ ലത്തീഫ്, അഡ്വ: കെ.രാജീവ്, പി.സി.രാജേഷ് എന്നിവർ സംസാരിച്ചു. (ചിത്രം: ലീഗൽ ലിറ്ററസി മിഷൻ കോഴിക്കോട് താലൂക്ക് കൺവെൻഷൻ കുന്ദമംഗലത്ത് ജില്ലാ പഞ്ചായത്തംഗം എം. ധനീഷ്ലാൽ ഉദ്ഘാടനം ചെയ്യുന്നു.)

Post a Comment