ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ആറു ജില്ലാ കലക്ടര്‍മാരെ മാറ്റി




സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് അഴിച്ചു പണി. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം തുടങ്ങി 6 ജില്ലകളിലെ കലക്ടര്‍മാരെ മാറ്റി

പത്തനംതിട്ട കലക്ടര്‍ ദിവ്യ എസ് അയ്യരെ വിഴിഞ്ഞം എംഡിയായി നിയമിച്ചു. എ ഷിബുവാണ് പുതിയ പത്തനംതിട്ട ജില്ലാ കലക്ടര്‍. ആലപ്പുഴ കലക്ടര്‍ ഹരിതാ വി കുമാറിനെ മൈനിങ് ആന്‍ഡ് ജിയോളജി ഡയറക്ടറായി നിയമിച്ചു. ജോണ്‍ വി സാമുവല്‍ ആണ് പുതിയ ആലപ്പുഴ ജില്ലാ കലക്ടര




മലപ്പുറം ജില്ലാ കളക്ടര്‍ ആയ വി.ആര്‍ പ്രേംകുമാറിനെ പഞ്ചായത്ത് ഡയറക്ടര്‍ ആയി നിയമിച്ചു. വി.ആര്‍ വിനോദാണ് മലപ്പുറത്തിന്റെ പുതിയ കലക്ടര്‍. കൊല്ലം കലക്ടര്‍ അഫ്‌സാന പര്‍വീനെ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ആയി നിയമിച്ചു. എല്‍ ദേവിദാസാണ് കൊല്ലത്തിന്റെ പുതിയ കലക്ടര്‍. സ്‌നേഹേജ് കുമാറിനെ കോഴിക്കോട് കലക്ടര്‍ ആയും അരുണ്‍ കെ വിജയനെ കണ്ണൂര് കലക്ടറായും നിയമിച്ചു

Post a Comment

Previous Post Next Post
Paris
Paris