കട്ടാങ്ങൽ - മാവൂർ റോഡ് ശോചനീയാവസ്ഥക്കെതിരെ മുസ്ലിം ലീഗ് വെള്ളലശ്ശേരി മുക്കിൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന സായാഹ്ന ധർണ്ണ നടത്തി


വെള്ളലശ്ശേരി : കട്ടാങ്ങൽ - മാവൂർ  റോഡ് ശോചനീയാവസ്ഥക്കും എംഎൽഎയുടെ അനാസ്ഥക്കുമെതിരെ മുസ്ലിം ലീഗ് വെള്ളലശ്ശേരി മുക്കിൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന സായാഹ്ന ധർണ്ണ നടത്തി .




മലപ്പുറം കോഴിക്കോട് ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ നിന്നും വയനാട് ഭാഗത്തേക്കും തിരിച്ച് കോഴിക്കോട് എയർപോർട്ട് അടക്കമുള്ള സ്ഥലങ്ങളിലേക്കും എളുപ്പ മാർഗമാണ്  മാവൂർ - ആർ.ഇ.സി- കൊടുവള്ളി  റോഡ്.




റോഡിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം
മണ്ഡലത്തിലെ എം.എൽ.എയുടെ
കഴിവുകേടാണെന്ന് ഉയർത്തി കാണിച്ചാണ്
മുസ്ലിംലീഗിന്റെ നേതൃത്വത്തിൽ സമരത്തിന് ഇറങ്ങിയത്.
കുതിരാടത്തുനിന്നും
നിരവധി പ്രവർത്തകർ അണിനിരന്ന റാലി ചാത്തമംഗലം വെള്ളലശ്ശേരി അങ്ങാടിയിൽ സമാപിച്ചു.
തുടർന്ന് നടന്ന സായാഹ്നധർണ്ണ കോഴിക്കോട് ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് 
കെ എ ഖാദർ ഉദ്ഘാടനം ചെയ്തു.




അസീസ് വെള്ളലശ്ശേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ മുനീർ കുതിരാടം അധ്യക്ഷത വഹിച്ചു.




എൻ പി ഹംസ മാസ്റ്റർ,
പി കെ ഷറഫുദ്ദീൻ, എകെ മുഹമ്മദാലി,
എൻ.എം.ഹുസൈൻ,
അഹമ്മദ് കുട്ടി അരയങ്കോട്, എൻ.പി ഹമീദ് മാസ്റ്റർ,  എൻ.പി അഹമ്മദ്, ലത്തീഫ് മാസ്റ്റർ, ടിടി മൊയ്തീൻ കോയ, എംകെ നദീറ, നസീമ ടീച്ചർ
വിശ്വൻ വെള്ളലശ്ശേരി,
ഉമ്മർ വെള്ളലശ്ശേരി,
തുടങ്ങിയവർ സംസാരിച്ചു. മങ്ങാട്ട് അബ്ദുല്ല നന്ദിയും പറഞ്ഞു




Post a Comment

Previous Post Next Post
Paris
Paris