കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ വികസനം: ഉന്നതസംഘം പരിശോധന നടത്തി


444.75 കോടി രൂപ ചെലവില്‍ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നടപ്പാക്കുന്ന വികസനപ്രവൃത്തികളുടെ ഭാഗമായി നടപ്പാക്കേണ്ട ഓഫിസ് ക്രമീകരണങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് 2 അഡീഷനല്‍ റെയില്‍വേ ഡിവിഷനല്‍ മാനേജര്‍മാരുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥ സംഘം സ്‌റ്റേഷനും പരിസരവും പരിശോധന നടത്തി.




നിലവിലുള്ള സ്‌റ്റേഷന്‍ കെട്ടിടങ്ങളില്‍ 90 ശതമാനവും പൊളിച്ചുമാറ്റും.

പ്രവൃത്തി ആരംഭിച്ചാല്‍ ഒന്നാം പ്ലാറ്റ്‌ഫോമിലെ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസുകള്‍ക്ക് താല്‍ക്കാലികമായി ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ചാണ് പ്രധാനമായും ചര്‍ച്ചകള്‍ നടന്നത്. കിഴക്കും പടിഞ്ഞാറുമുള്ള റോഡുകളുടെ വികസനവും ചര്‍ച്ച ചെയ്തു. 3 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനിരിക്കുന്ന പ്രവൃത്തിക്കായി ടെന്‍ഡര്‍ നടപടികള്‍ അവസാന ഘട്ടത്തിലാണ്.

അണ്‍ റിസര്‍വ്ഡ്, റിസര്‍വേഷന്‍ കൗണ്ടറുകളുടെയും എണ്ണം നിലവിലുള്ള 7ല്‍നിന്ന് 19 വീതം ആയി വര്‍ധിക്കുന്നുണ്ട്. പടിഞ്ഞാറുഭാഗത്ത് വരുന്ന പുതിയ ഇരുനില കെട്ടിടത്തിലേക്ക് പാഴ്‌സല്‍, ആര്‍എംഎസ് ഓഫിസുകള്‍ മാറും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്റെ വലുപ്പം നിലവിലുള്ള 34,366 ചതുരശ്ര മീറ്ററില്‍നിന്ന് 86,039 ചതുരശ്ര മീറ്ററായി വര്‍ധിക്കുന്നുണ്ട്.

Post a Comment

Previous Post Next Post
Paris
Paris