എക്സലന്റ് കോച്ചിംഗ് സെൻറർ ആനുവൽ ഫെസ്റ്റ് -(എക്സലന്റ് ഡേ 2023) നാളെ


 മാവൂർ : എക്സലന്റ് കോച്ചിംഗ് സെൻറർ എട്ടാം വാർഷികാഘോഷം എക്സലൻറ് ഡേ - 2023 നാളെ രാവിലെ 8:30 മുതൽ വൈകിട്ട് 5:30 വരെ മാവൂർ രാജീവ് ഗാന്ധി കൺവൻഷൻ സെന്ററിൽ വെച്ച് നടക്കും. 




പ്രമുഖ ഗായകൻ ഹനാൻഷാ പരിപാടിയിൽ സെലിബ്രിറ്റി ഗസ്റ്റ് ആയി പങ്കെടുക്കും. കുന്നമംഗലം നിയോജകമണ്ഡലം എംഎൽഎ പിടിഎ റഹീം പരിപാടി ഉദ്ഘാടനം ചെയ്യും. 

മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വാസന്തി വിജയൻ, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ, പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുബിത തോട്ടഞ്ചേരി, വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സക്കരിയ തുടങ്ങിയവർ മുഖ്യാതിഥികളാകും.  എക്സലന്റ് കോച്ചിംഗ് സെൻ്ററിൻ്റെ കട്ടാങ്ങൽ, കുറ്റിക്കാട്ടൂർ,വാഴക്കാട്, പുതുപ്പാടി എന്നീ ബ്രാഞ്ചുകളിലെ വിദ്യാർഥികളുടെ വിവിധ കലാ പരിപാടികളാണ് വേദിയിൽ അരങ്ങേറുക.

Post a Comment

Previous Post Next Post
Paris
Paris