കൂളിമാട് വാർഡിൽ ശുചീകരണ കാമ്പയിൻ തുടങ്ങി.


കൂളിമാട് : വാർഡ് മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് കൂളിമാട് വാർഡിലെ വിവിധ കേന്ദ്രങ്ങളിൽ ജനകീയ ശുചീകരണ യജ്ഞത്തിന് തുടക്കം. 




വാർഡ് സാനിറ്റേഷൻ കമ്മിറ്റി , അക്ഷര കൂളിമാട്, ജിംഖാന പി.എച് .ഇ.ഡി. , മൈത്രി എരഞ്ഞിപറമ്പ്, മുദ്ര കൂളിമാട്, വിവിധ രാഷ്ട്രീയ സാംസ്ക്കാരിക സംഘടനകൾ, ഓട്ടോ ഡ്രൈവർമാർ , വ്യാപാരികൾ, തൊഴിലുറപ്പു തൊഴിലാളികൾ, അങ്കണവാടി അധ്യാപകർ, ജീവനക്കാർ സംയുക്തമായിട്ടാണ് ശുചീകരണം നടത്തിയത്. റോഡ് വശങ്ങളിൽ ഇടതൂർന്ന് വളർന്ന കുറ്റിക്കാടുകളും മാലിന്യ നിക്ഷേപങ്ങളും വൃത്തിയാക്കി. വാർഡ് മെംബർ കെ.എ.റഫീഖ് ഉദ്ഘാടനം ചെയ്തു. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഒ.എം. രജിഷ , ഇ മുജീബ്‌, സി.എ. അലി, കെ.സി. നജ്മുൽ ഹുദ , ഇ കുഞ്ഞോയി , കെ.കെ. ഫൈസൽ,ടി.സഫാദ്, വി. നിഹാദ്, എം. കെ .മജീദ്, കെ. മുജീബ്, ഇ. മജീദ്, ഇ.പി.മുബശിർ, ഇ പി . അദീബ്, ടി. മുജീബ്, ഇ.എം ഫരീദ്, എം.വി. അമീർ , പി.ടി. ആസ്യ,ഇ.എം. നസീബ്, വി. അൻസിൽ , ടി. മിദ്ലാജ് നേതൃത്വം നല്കി

Post a Comment

Previous Post Next Post
Paris
Paris