സി.എച്ച്.സെന്റർ ചൂലൂർ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു


വെള്ളലശ്ശേരി : ചൂലൂർ
സി.എച്ച് .സെന്ററിൽ പുതുതായി നിർമ്മിച്ച ഓഡി
റ്റോറിയം ഉദ്ഘാടനം ചെയ്തു.സെന്റർ ഉപദേശക
സമിതി ചെയർമാനും മുസ്ലിം
യൂത്ത് ലീഗ് പ്രസിഡണ്ടുമായ ബഹു:
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത് .




സെന്റർ പ്രസിഡണ്ടും
മുസ്ലിംലീഗ് ദേശീയ ഓർഗ
നൈസിംഗ് സിക്രട്ടരിയുമായ
ഇ.ടി.മുഹമ്മദ് ബഷീർ MP
അദ്ധ്യക്ഷത വഹിച്ചു.
ജനറൽ സിക്രട്ടരി കെ.എ.
ഖാദർ മാസ്റ്റർ സ്വാഗതം
പറഞ്ഞു.പ്രമുഖ പ്രവാസി
വ്യവസായി അയ്യൂബ് കല്ലട
യാണ് ഓഡിറ്റോറിയം നിർമ്മിച്ചു നൽകിയത്.മുസ്ലിം ലീഗ്
ദേശീയ ട്രഷറർ പി.വി.അബ്ദുൽവഹാബ്
എം.പി.പൊതുസമ്മേളനം
ഉദ്ഘാടനം ചെയ്തു.സ്പോൺസർക്കുള്ള ഉപഹാരം പി.വി.അബ്ദുൽവഹാബ്
എം.പി.നൽകി.വനിതാ വളണ്ടിയർമാർക്കുള്ള ഐഡൻറിറ്റി കാർഡിന്റെ
വിതരണ ഉദ്ഘാടനം സ്റ്റേറ്റ്
മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എം.സി.മായിൻ
ഹാജി നിർവ്വഹിച്ചു.ഓഡിറ്റോറിയത്തിൽ സംവിധാനിച്ച സൗണ്ട് സിസ്റ്റം സ്പോൺ
സർ ചെയ്തത് റാസൽഖൈമയിലെ KMCC
കോഴിക്കോട് ജില്ലാ കമ്മിറ്റി
യാണ്. അതിലേക്കുള്ള
ഫണ്ട് കെ.എം.സി.സി നേതാക്കളായ നിയാസ്
മുട്ടുങ്ങൽ,നൗഷാദ് കീഴൽ,
അശ്‌റഫ് തങ്ങൾ എന്നിവ
രിൽ നിന്ന് മുനവ്വറലി തങ്ങൾ ഏറ്റുവാങ്ങി.കെ.പി.യു.അലി(പി.ആർ.ഒ)പ്രോജക്ട് വിശദീകരിച്ചു.സ്റ്റേറ്റ്
മുസ്ലിം ലീഗ് സിക്രട്ടരി യു.സി.രാമൻ Ex MLA,
അയ്യൂബ് കല്ലട,അഡ്വ:പി.കുൽസു ടീച്ചർ,
എൻ.സി.അബൂബക്കർ,
മുഹമ്മദലി അമ്പലക്കണ്ടി
(ഖത്തർ ചാപ്റ്റർ കമ്മിറ്റി),
എ.പി.മൊയ്തീൻകോയ
ഹാജി (ദുബൈ ചാപ്റ്റർ ),ടി.മൊയ്തീൻകോയ,സറീന ഹസീബ്,ഷറഫു
ന്നിസ ടീച്ചർ,എൻ.പി.ഹംസ
മാസ്റ്റർ, സി.കെ.ഖാസിം,
പി.ജി.മുഹമ്മദ്,മുഹമ്മദലി
കല്ലട തുടങ്ങിയവർ പ്രസംഗി
ച്ചു.ഓഡിറ്റോറിയത്തിലേക്കു
ള്ള കസേലകൾ നൽകിയത തിരുവമ്പാടി നിയോജക
മണ്ഡലം ഖത്തർ KMCCയും
ഫ്രൻറ്സ് ക്രഷർ (ലുലുക്കാസ്)കമ്പനിയുമാണ്.പ്രശസ്ത മാപ്പിളപ്പാട്ടു
ഗായകൻ ബാപ്പു എടപ്പാൾ
ടീമിന്റെ ഗാനവിരുന്നും
ഉണ്ടായി.ട്രഷറർ പി.പി.
മൊയ്തീൻ ഹാജി നന്ദി
പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris