കോഴിക്കോട് ജാനകിക്കാട്ടില്‍ ചത്ത പന്നികള്‍ക്ക് അഫ്രിക്കന്‍ പന്നിപ്പനിയെന്ന് സ്ഥിരീകരണം


കോഴിക്കോട്: ജാനകിക്കാട്ടില്‍ ചത്ത പന്നികള്‍ക്ക് ആഫ്രിക്കന്‍ പന്നിപ്പനിയാണെന്ന് സ്ഥിരീകരിച്ചു. ഇത് മനുഷ്യരിലേക്ക് പകരില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.




ഭോപ്പാല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. നിപ റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തിനടുത്താണ് കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തത്‌. ഇത് വലിയ ആശങ്കയുയര്‍ത്തിയിരുന്നു. തുടര്‍ന്ന് പന്നികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് എടുക്കുകയായിരുന്നു

Post a Comment

Previous Post Next Post
Paris
Paris