4x400 മീറ്റർ റിലേയിൽ ഇന്ത്യക്ക് സ്വർണം; ടീമിൽ മൂന്ന് മലയാളി താരങ്ങൾ; ഇന്ത്യക്ക് 81 മെഡലുകൾ



ഹാങ്ചോ: ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സിൽ മെഡൽക്കൊയ്ത്ത് തുടർന്ന് ഇന്ത്യ. 4x400 മീറ്റർ പുരുഷ റിലേയിൽ ഇന്ത്യൻ താരങ്ങൾ സ്വർണം നേടി. മലയാളികളായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ് എന്നിവർക്കു പുറമെ, രാജേഷ് രമേഷ് കൂടി ഉൾപ്പെട്ട ടീമാണ് ഒന്നാമതെത്തിയത്. മൂന്നു മിനിറ്റും ഒരു സെക്കൻഡുമെടുത്താണ് (3:01:58) ടീം സ്വർണം സ്വന്തമാക്കിയത്. ഖത്തർ വെള്ളിയും ശ്രീലങ്ക വെങ്കലവും നേടി.




 വനിതകളുടെ 4x400 മീറ്റർ റിലേയിൽ ഇന്ത്യൻ വനിതകൾ വെള്ളി നേടി. മൂന്നു മിനിറ്റും 27 സെക്കൻഡുമെടുത്താണ് (3:27:65) ഇന്ത്യൻ താരങ്ങൾ രണ്ടാമതെത്തിയത്. പുരുഷന്മാരുടെ 5000 മീറ്റർ ഓട്ടത്തിൽ ഇന്ത്യയുടെ അവിനാഷ് സാബ്ലെ വെള്ളി നേടി. ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 81 ആയി

Post a Comment

Previous Post Next Post
Paris
Paris