വൈദ്യുതി നിരക്ക് വർധിപ്പിക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി



തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർധിപ്പിക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. വില വർധനവ് തീരുമാനിക്കുന്നത് റെഗുലേറ്ററി കമീഷനാണ്. പുറത്ത് നിന്ന് വാങ്ങുമ്പോൾ കമ്മീഷനാണ് വില നിശ്ചയിക്കുന്നത്. ഇറക്കുമതി കൽക്കരി ഉപയോഗികണമെന്ന കേന്ദ്ര സർക്കാർ നിർദേശമാണ് നിലവിൽ 17 പൈസ വർധിപ്പിക്കാൻ കാരണമെന്നും മന്ത്രി പറഞ്ഞു. 




 മഴയുടെ കുറവ് പരിഗണിക്കണമെന്നും വലിയ ചാർജ് വർധനവ് ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു. സ്വന്തമായി വൈദ്യുതി ഉത്പാദനം നടത്തിയാൽ മാത്രമേ നിരക്ക് വർധിക്കുന്നതിൽ നിന്ന് രക്ഷയുള്ളുവെന്നും മന്ത്രി കൂട്ടിചേർത്തു.

Post a Comment

Previous Post Next Post
Paris
Paris