മദ്രസ പ്രസ്ഥാനം ഒരു സംസ്കാരമാണ് ; അബ്ബാസ് അലി ശിഹാബ് തങ്ങൾ


മാനിപുരം : മദ്രസകൾ കേവലം മതപഠന കേന്ദ്രങ്ങൾ മാത്രമല്ല, മറിച്ച് ഒരു സമൂഹത്തിന്റെ സംസ്കാരനിർമ്മിതിയുടെ അടയാളപ്പെടുത്തലുകൾ കൂടിയാണെന്ന് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു.
നവീകരണം പൂർത്തിയാക്കിയ മാനിപുരം ഹയാത്തുൽ ഇസ്ലാം മദ്രസയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്രസ പ്രസിഡണ്ട് കെ വി അബൂ ഹാജി അധ്യക്ഷത വഹിച്ചു.




ചടങ്ങിൽ ഹാഫിള് സാദിക്കലി, റിയാസ് എം ടി, മുഹമ്മദ് റാഫി
എന്നിവർക്കുള്ള ഉപഹാര സമർപ്പണവും ടീനേജ് വിദ്യാർഥിനികൾക്ക് പുതിയതായി ആരംഭിക്കുന്ന ധാർമിക പഠന ക്ലാസിന്റെ ഉദ്ഘാടനവും തങ്ങൾ നിർവഹിച്ചു.

 സമസ്ത മുശാവറ മെമ്പർ എൻ അബ്ദുല്ല മുസ്‌ലിയാർ, സാലിഹ് നിസാമി എളേറ്റിൽ, എടക്കോട്ട് ഇബ്രാഹിംകുട്ടി ഹാജി, എം ടി മുഹമ്മദ് മാസ്റ്റർ, മലയമ്മ മുഹമ്മദ് മുസ്ലിയാർ, പി പി മൊയ്തീൻ കുഞ്ഞി ഹാജി, മജീദ് കാളക്കണ്ടി, പി സി അബ്ദുൽബാരി, അബ്ദുള്ളക്കുട്ടി തൃപ്പോയിൽ എന്നിവർ ആശംസ അർപ്പിച്ചു. എംടി അലി സാഹിബ് സ്വാഗതവും ഷഹൻ കെ കെ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris