ബേപ്പൂർ ; ബേപ്പൂർ സർവീസ് സഹകരണ ബാങ്കിന്റെ,
മൂന്നാമത് ബേപ്പൂർ നീതി ഡയഗ്നോസ്റ്റിക് സെന്റർ, മോഡേൺ ബസാറിൽ ഉദ്ഘാടനം ചെയ്തു.
കോഴിക്കോട്: ബേപ്പൂർ സർവീസ് സഹകരണ ബാങ്കിന്റെ, ഡയഗ്നോസ്റ്റിക് സെന്റർ
മോഡേൺ ബസാറിൽ കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ, ശ്രീ. സി.പി.മുസാഫർ അഹമ്മദ്.ഉദ്ഘാടനം ചെയ്തു
ബേപ്പൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്, ശ്രീ. എം. ആനന്ദ് കുമാർ. അധ്യക്ഷത വഹിച്ചു.
ബാങ്ക് സെക്രട്ടറി, ശ്രീമതി. വി. കെ. രാധാദേവി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ബാങ്ക് മുൻ പ്രസിഡണ്ടും ഡയറക്ടറുമായ, കെ രാജീവ്, ഡയറക്ടർമാരായ, മുരളീധരൻ.ടി, ആയിഷ ബാനു സി കെ, രാധാകൃഷ്ണൻ. ടി, തിരുവച്ചിറ മോഹൻദാസ്, പി. റാംറസ്സൽ, എം. കെ.ഹെഗൽ, കെ സിദ്ദിഖ്, ഷബീർ അഹമ്മദ്. ടി. ടി, മോളി കെ പി,എം പ്രമോദ്, എം. തസ്ലീന എന്നിവരും
മുൻ ഡയറക്ടർമാരും, കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർമാരായ, ടി. കെ.ഷമീന, വി. മുഹമ്മദ് നവാസ്, തെക്കു വീട്ടിൽ പ്രേമലത എന്നിവരും, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എൻ. സദു, കെ കെ ഷഫീഖ്, കെ.പി.ഹുസൈൻ, ബഷീർ കുണ്ടായിത്തോട്, കേരള കോ.ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ പ്രതിനിധികളും പങ്കെടുത്തു.ബാങ്ക് വൈസ് പ്രസിഡണ്ട്, ശ്രീ. കെ.വി.ശിവദാസൻ സ്വാഗതവും, ശ്രീ കെ രാജീവ് നന്ദിയും രേഖപ്പെടുത്തി.

Post a Comment