കൂടത്തായി : കൊടുവള്ളി ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തന ഉദ്ഘാടനം കൂടത്തായി സെന്റ്. മേരീസ് ഹയർ സെക്കന്ററി സ്കൂളിൽ നടന്നു.
എ. ഇ. ഒ. സി. പി. അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് ഷൈനി തോമസ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന അധ്യാപക അവാർഡ് ജേതാവും, സംഗീതജ്ഞനുമായ സുനിൽ തിരുവങ്ങൂർ മുഖ്യാതിഥിയായി. മാനേജർ ഫാ. ബിബിൻ ജോസ് അനുഗ്രഹഭാഷണം ചെയ്തു. പ്രിൻസിപ്പൽ ഫാ. സിബി പൊൻപാറ, പി. ടി. എ. പ്രസിഡന്റ്. കെ. കെ. മുജീബ്, താജുദ്ദീൻ, യോഗേഷ്, സുധേഷ്. വി, ഫസൽ കൊടുവള്ളി എന്നിവർ ആശംസകളർപ്പിച്ചു.
കൺവീനർ വിനോദ് പാലങ്ങാട് സ്വാഗതവും, സുമേഷ്. സി. ജി നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.

Post a Comment