സൗത്ത് അരയങ്കോട് : ഈ വർഷം MBBS പഠനം പൂർത്തിയാക്കിയ മുഹമ്മദ് നബീലിനെ
മഹല്ലുകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.
മഹല്ല് വൈസ് പ്രസിഡന്റ് പി അബ്ദുറസാഖിന്റെ അധ്യക്ഷതയിൽ ഖത്തീബ് അഹമ്മദ് കോയ മുസ്‌ലിയാർ പരിപാടി ഉദ്ഘാടനം ചെയ്തു..
ഫാറൂഖ് കോളേജ് മുൻ പ്രൊഫസറും പ്രമുഖ വിദ്യഭ്യാസ വിചക്ഷണനുമായ സി.കെ അഹ്‌മദ് മുഖ്യാതിഥിയായി ..
മഹല്ല് കമ്മിറ്റിയുടെ ഉപഹാരം കോയ മുസ്ലിയാരും മൊമെൻ്റോ പ്രൊഫ: C K അഹമ്മദും നൽകി..
ചടങ്ങിൽ അഹമ്മദ്കുട്ടി കുന്നത്ത് , പി വി അബൂബക്കർ മാസ്റ്റർ, തിരുമംഗലത്ത് ഹസ്സൻകുട്ടി, ഇ കെ മൊയ്‌തീൻ ഹാജി, മുസ്തഫ മങ്ങാട്ട്, എസ്.കെ.എസ്.എസ്.എഫ് യൂണിറ്റ് സെക്രട്ടറി സ്വാലിഹ് ഒ പി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു..
മഹല്ല് സെക്രട്ടറി പൊയിലിൽ അബ്ദുൽ മജീദ് സ്വാഗതവും കളത്തിങ്ങൽ മുഹമ്മദ് നന്ദിയും പറഞ്ഞു..


Post a Comment