കട്ടാങ്ങൽ : ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നിന്ന് യു.ഡി.എഫ് ജനപ്രതിനിധികൾ നികുതി വർദ്ധനവ് ഒരിക്കലും അംഗീകരിക്കാൻ സാധ്യമല്ല രൂക്ഷമായ വിലക്കയറ്റവും തൊഴിലില്ലായ്മയും ജനങ്ങളെ ദുരിതത്തിലെക്ക് നയിക്കുമ്പോൾ ജനങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഈ നികുതി വർദ്ധനവ് ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത് ഇതിന്ന് മുമ്പും ഇതെ ആവശ്യത്തിന് യോഗം ഭഹിഷ്കരിച്ച് ഇറങ്ങിപ്പോയത്
ഇപ്പോൾ പഞ്ചായത്തിലെ എല്ലാ റോഡുകളും, ഇടവഴികളും, നടപ്പാതകളും എല്ലാം മൂന്ന് മേഖലകളാക്കി തിരിച്ച് നികുതി വർദ്ധനവ് നടപ്പിലാക്കുന്നത്
പ്രഥമ മേഖല, ദ്വിതീയ മേഖല, ത്രീദീയ മേഖല എന്നിവയാണ് മൂന്ന് മേഖലകൾ
പഞ്ചായത്തിൽ 6 രൂപ മുതൽ 10 രൂപ വരെയാണ് 300 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടത്തിന് പുതുക്കിയ അടിസ്ഥാന വാർഷിക നികുതി
നാഷണൽ ഹൈവേ ജില്ല ഒന്നാം തരം എന്നിങ്ങനെ പ്രധാന റോഡിന് സമീപം 30% വരെ വീണ്ടും ഉയരും, ടൈലും, മാർബിൾ, തടിയും മറ്റും കൊണ്ട് തറ നിർമിച്ചാൽ 15% കൂടി നികുതി ഉയരും തടി പോലുള്ള മേൽത്തരം വസ്തുക്കൾ കൊണ്ട് ചുമർ ആകർഷകമാക്കിയാൽ 15% വർധന വേറെയും. എയർ കണ്ടീഷൻ ഉണ്ടായാൽ വീണ്ടും 10% വർധനവ് ഈ രൂപത്തിൽ ജനങ്ങളെ പ്രയാസത്തിലാക്കുന്ന നികുതി വർദ്ധനവ് വരുമ്പോയാണ് പഞ്ചായത്തിലെ മിക്ക റോഡും ഒന്നാം തരം റോഡ് ആക്കി മാറ്റിയത് ഇത് ജനങ്ങളെ വീണ്ടും ദുരിതത്തിലാക്കുമെന്നും പഞ്ചായത്തിലെ ഒന്നോ, രണ്ടോ റോഡ് ഒന്നാം തരം ആക്കി ബാക്കിയുള്ളത് മറ്റ് മേഖലകളിലെക്ക് മാറ്റണമെന്നും യു.ഡി.എഫ് മെമ്പർമാർ ആവശ്യപ്പെട്ടു .
ഈ തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്ന് തീരുമാനം വന്നതോടെ വിയോചന കുറിപ്പ് രേഖപ്പെടുത്തി യു.ഡി.എഫ് അംഗങ്ങളായ പി.ടി അബ്ദുറഹിമാൻ, എം.കെ അജീഷ്, പി.കെ ഹഖീം മാസ്റ്റർ, മൊയ്തു പീടികക്കണ്ടി, റഫീഖ് കൂളിമാട്, ഇ.പി വത്സല, ശിവദാസൻ ബംഗ്ലാവിൽ, വിശ്വൻ വെള്ളലശ്ശേരി, ഫസീല സലീം എന്നിവർ യോഗത്തിൽ നിന്ന് ഇറങ്ങി പോയത്

Post a Comment