കട്ടിപ്പാറ :
നസ്രത്ത് എൽപി സ്കൂൾ മുത്തോറ്റിക്കലിൽ കുട്ടികളുടെ റേഡിയോ നസ്രത്ത് FM 91.6 സ്കൂൾ മാനേജർ ഫാദർ മിൽട്ടൺ മുളങ്ങാശ്ശേരി കുട്ടികൾക്കായി സമർപ്പിച്ചു. കുട്ടികളുടെ ഇടവേളകൾ ഈ സംരംഭത്തിലൂടെ വിനോദവും വിജ്ഞാനവും നിറയ്ക്കുന്നത് ആവട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
തുടർന്നുവരുന്ന ദിവസങ്ങളിൽ വിവിധ ക്ലാസുകളിലെ കുട്ടികൾക്ക് വിവിധ പരിപാടികൾ അവതരിപ്പിക്കാനുള്ള അവസരമാണ് ഇതിലൂടെ സാധ്യമാകുന്നത്. കുട്ടികളുടെ കലാപരമായ കഴിവുകൾ വികസിപ്പിക്കാനുള്ള തനത് പ്രവർത്തനമായാണ് സ്കൂളിൽ റേഡിയോ ആരംഭിച്ചിരിക്കുന്നത് ശ്രോതാക്കൾ ക്ലാസ് മുറികളിൽ ഇരുന്ന് പരിപാടികൾ ആസ്വദിക്കത്തക്ക വിധത്തിൽ ,സ്മാർട്ട് റൂമിൽ പരിപാടികൾ അവതരിപ്പിക്കുവാനുള്ള റേഡിയോ സ്റ്റേഷൻ സജ്ജീകരിച്ചിരിക്കുന്നു. പ്രിയ ഗാനം ,ഗീതം സംഗീതം, നാട്ടറിവ് ,നല്ല മലയാളം, കവിയരങ്ങ്, മാപ്പിളപ്പാട്ട്, ശാസ്ത്രലോകം ,അറബിക് വേൾഡ് ,സാഹിത്യരംഗം, മൊഴിയാമൊരു കഥ, വീൽസ് ഓഫ് ഇംഗ്ലീഷ് തുടങ്ങിയ വിവിധയിനം പരിപാടികളാണ് റേഡിയോയിലൂടെ പ്രക്ഷേപണം ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്ന് പ്രധാനധ്യാപിക ശ്രീമതി ചിപ്പി രാജ് അറിയിച്ചു. അധ്യാപകരായ ശ്രീ അരുൺ ജോർജ്, ശ്രീമതി മീന ക്രിസ്റ്റി എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകുന്നു.

Post a Comment