മുക്കം : വിദ്യാരംഗം കലാ സാഹിത്യ വേദി ഉപജില്ലാ കമ്മറ്റി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സാഹിത്യ സെമിനാറും 'സെമിനാർ എന്ത് എങ്ങിനെ' എന്ന തലക്കെട്ടിൽ ശില്പശാലയും സംഘടിപ്പിച്ചു.
മൊയ്തീൻ കോയ ഹാജി മെമ്മോറിയൽ ഓർഫനേജ് ഗേൾസ് സ്കൂളിലെ വി.ഉമർ കോയ ഹാജി സ്മാരക സെമിനാർ ഹാളിൽ നടന്ന പരിപാടി
കലാ പ്രതിഭയും അധ്യാപകനുമായ ബന്ന ചേന്ദമംഗല്ലൂർ ഉദ്ഘാടനം ചെയ്തു.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറും വിദ്യാരംഗം ചെയർ പേഴ്സണുമായ ടി.ദീപ്തി ആധ്യക്ഷത വഹിച്ചു.
ബന്ന ചേന്ദമംഗല്ലൂർ, മജീദ് പൂത്തൊടി, സാജിദ് പുതിയോട്ടിൽ, യു.പി അബ്ദുനാസർ, പ്രമോദ് സമീർ എന്നിവർ ശില്പശാലക്ക് നേതൃത്വം നൽകി.
തുടർന്ന് വിദ്യാർത്ഥികൾ 'കുമാരനാശാനും മലയാള കവിതയും' എന്ന വിഷയത്തിൽ സെമിനാർ അവതരിപ്പിച്ചു.
എം.പി ദേവനന്ദ (ആനയാംകുന്ന് വി.എം.എച്.എം.എച്.എസ്.എസ് ) അവതരണമികവിൽ ഒന്നാം സ്ഥാനത്തോടെ ജില്ലാ സാഹിത്യ സെമിനാറിൽ വിഷയം അവതരിപ്പിക്കാൻ യോഗ്യത നേടി.
കൊടിയത്തൂർ പി.ടി.എം.എച്.എസ്.എസ്.ലെ
കൽഹാര വിജയ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. സി. എം.ആർ.എച്.എസ്.എസ്.ലെ ജൂന ഫാത്തിമയും ചെറുവാടി ഗവ.എച്.എസ്.എസ്. ലെ ഉത്തര സുനിലും മൂന്നാം സ്ഥാനം പങ്കിട്ടു.
വിജയികൾക്ക് 29ന് ശനിയാഴ്ച ഉപജില്ലാ പ്രവർത്തനോദ്ഘാടന പരിപാടിയിൽ പ്രമുഖ എഴുത്തുകാരൻ അർഷാദ് ബത്തേരി അവാർഡുകൾ സമ്മാനിക്കും.
ബി.പി.സി പി.എൻ അജയൻ, ഓർഫനേജ് ഗേൾസ് സ്കൂൾ പ്രധാന അധ്യാപകൻ എൻ.കെ മുഹമ്മദ് സലീം, ഉപജില്ലാ വിദ്യാരംഗം കമ്മറ്റി അംഗം കെ.ബി പ്രിയ എന്നിവർ ആശംസകൾ നേർന്നു. ഉപജില്ലാ കോഓർഡിനേറ്റർ ടി.റിയാസ് സ്വാഗതവും വിദ്യാരംഗം എക്സിക്യുട്ടീവ് മെമ്പർ ജെസിമോൾ കൊളക്കാടൻ നന്ദിയും പറഞ്ഞു.

Post a Comment