കട്ടാങ്ങൽ : ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ കട്ടാങ്ങൽ കമ്പനി മുക്ക് റോഡിലും കമ്പനി മുക്ക് മുത്തേരി റോഡിലും സ്വകാര്യ കമ്പനിയുടെ കേബിൾ നടത്തിപ്പിനായി കുഴിച്ച് കുഴികൾ മഴപെയ്തതോടെ വാഹന യാത്രക്കാർക്ക് വൻ ഭീഷണിയായി മാറുകയാണ്.
സ്വകാര്യ കമ്പനിയുടെ കേബിൾ റോഡിനടിയിലൂടെ വലിക്കുന്നതിന്റെ ഭാഗമായി ഈ റോഡുകളിൽ ഇടയ്ക്കിടെ കുഴികൾ കുഴിച്ചിരുന്നു. മഴക്ക് മുമ്പേ കുഴിച്ച കുഴികൾ അന്നുതന്നെ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ടാർ ചെയ്ത് പൂർവ്വ സ്ഥിതിയിലാക്കുകയും ചെയ്തിരുന്നു. എന്നാൽ മഴ കനത്തതോടെ അന്ന് കുഴിച്ച ഈ കുഴികളെല്ലാം വാഹന യാത്രക്കാർക്ക് ഭീഷണിയായി പ്രത്യേകിച്ച് ഇരുചക്ര വാഹന യാത്രക്കാർക്ക് മരണംവരെ സംഭവിച്ചേക്കാവുന്ന കുഴികൾ ആയി രൂപാന്തരപ്പെട്ടിരിക്കുകയാണ്. ഈ രണ്ടു റോഡുകളിലും അന്ന് കുഴിച്ച കുഴികളിൽ ഭൂരിഭാഗവും ഇത്തരത്തിൽ വാഹനങ്ങൾക്ക് ഭീഷണിയായി മാറിയിട്ടുണ്ട്മാറിയിരിക്കുകയാണ്.
ഇതിന് വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പൊതുപ്രവർത്തകനായ ഷെരീഫ് മലയമ്മ വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസിനും ബന്ധപ്പെട്ട സംവിധാനങ്ങൾക്കും പരാതി അയച്ചിട്ടുണ്ട്.


Post a Comment