കുന്ദമംഗലം മണ്ഡലത്തില്‍ രണ്ട് പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിച്ച് ഉത്തരവായി


 പെരുമണ്ണ : കുന്ദമംഗലം നിയോജകമണ്ഡലത്തില്‍ പുതുതായി രണ്ട് പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിച്ച് സര്‍ക്കാര്‍ തീരുമാനമായതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. പെരുമണ്ണ ഇ.എം.എസ് ഹയര്‍ സെക്കന്ററി സ്കൂള്‍, പന്തീരങ്കാവ് ഹയര്‍ സെക്കന്ററി സ്കൂള്‍ എന്നിവിടങ്ങളിലായാണ് പുതിയ ബാച്ചുകള്‍ അനുവദിച്ചത്.




പെരുമണ്ണ ഇ.എം.എസ് ഹയര്‍ സെക്കന്ററി സ്കൂളില്‍ കൊമേഴ്സ് ബാച്ചും, പന്തീരങ്കാവ് ഹയര്‍ സെക്കന്ററി സ്കൂളില്‍ ഹ്യുമാനിറ്റീസ് ബാച്ചുമാണ് പുതുതായി അനുവദിച്ചിട്ടുള്ളത്. പെരുമണ്ണ, ഒളവണ്ണ ഗ്രാമപഞ്ചായത്ത് പരിധിയില്‍ പ്ലസ് വണിന് ആവശ്യമായ സീറ്റുകള്‍ ലഭ്യമല്ലാത്ത വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായതെന്നും എം.എല്‍.എ പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris