മാവൂരിൽ ജ്വല്ലറിയിൽ മോഷണം


മാവൂർ : ബസ് സ്റ്റാന്റിനു സമീപം ജ്വല്ലറിയിൽ കവർച്ച. മാവൂർ കെട്ടാങ്ങൽ റോഡിലുള്ള പാഴൂർ ജ്വല്ലറിയിലാണ് കവർച്ച നടന്നത്. ഇവിടെ നിന്നും ഒരു കിലോയോളം വെള്ളി ആഭരണങ്ങൾ മോഷണം പോയതായി പരാതി.




ജ്വല്ലറിയുടെ പിൻഭാഗത്തെ ചുമർ കുത്തിത്തുരന്നാണ് മോഷ്ടാക്കൾ അകത്തു കടന്നിരിക്കുന്നത്. പരാതിയെത്തുടർന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും ജ്വല്ലറിയിൽ പരിശോധന നടത്തി. ഡപ്യൂട്ടി കമ്മിഷണർ കെ.ഇ ബൈജു, അസിസ്റ്റന്റ് കമ്മിഷണർ കെ സുദർശനൻ, മാവൂർ സി.ഐ കെ. വിനോദൻ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.

Post a Comment

Previous Post Next Post
Paris
Paris