കുന്ദമംഗലം: സദയം ചാരിറ്റബിൾ ട്രസ്റ്റ് ഒരു വൃക്ഷത്തൈയും പുസ്തക സഞ്ചിയും പദ്ധതിയുടെ ഭാഗമായി അർഹരായ കുട്ടികൾക്ക് സൗജന്യ സ്കൂൾ കിറ്റ് വിതരണം ചെയ്തു. സ്കൂൾ കുട്ടിൾക്കുള്ള എൻഡോവ്മെന്റും സ്നേഹമീ കുപ്പായം പദ്ധതി പ്രകാരം വസ്ത്രവും നൽകി.
വിരമിച്ചവർക്കുള്ള ഉപഹാരവും എസ്എസ്എൽഎസി വിജയിച്ച കുട്ടികൾക്കുള്ള അനുമോദന ഫലകവും നൽകി.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.പി. മാധവൻ ഉദ്ഘാടനം ചെയ്തു.
ജീവിച്ചിരിക്കുമ്പോൾ ചെയ്യുന്ന സഹായമാണ് ഉത്കൃഷ്ടമെന്ന് അദ്ദേഹം പറഞ്ഞു.
സദയം വർക്കിങ്ങ് ചെയർമാൻ സർവ്വദമനൻ കുന്ദമംഗലം
അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി എം.കെ. ഉദയകുമാർ, പി.ശിവപ്രസാദ്,
പ്രമീള നായർ, സീന ഭായ്, വി.പി.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.

Post a Comment