ട്രെയിനില്‍ കയറാനുള്ള ശ്രമത്തിനിടെ വീണു; യുവാവിന് ദാരുണാന്ത്യം


കൊച്ചി: ആലുവയില്‍ പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം. നീങ്ങിക്കൊണ്ടിരുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. യുവാവ് പാറ്റ്‌ഫോമിനും ട്രെയിനും ഇടയിലേക്ക് വീഴുകയായിരുന്നു. ആലപ്പുഴ ആര്യാട് വടക്കേക്കര വീട്ടില്‍ ജിബിന്‍ ഫിലിപ് ആണ് മരിച്ചത്.






ഇന്ന് രാവിലെ 8.30 യോടെയാണ് സംഭവം. മംഗലാപുരത്തേക്ക് പോകുകയായിരുന്ന ഏറനാട് എക്‌സ്പ്രസില്‍ നിന്ന് ആലുവ സ്റ്റേഷനിലിറങ്ങി തിരിച്ച് കയറുമ്പോഴാണ് അപകടമുണ്ടായത്.

അപകടത്തിൽ കാൽപ്പാദം അറ്റുപോയി. ശരീരമാസകലം ക്ഷതമേറ്റ യുവാവിനെ ഉടൻ ആർപിഎഫ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.എറണാകുളത്ത് പഠിക്കുന്ന യുവാവ് സുഹൃത്തുക്കളോടൊപ്പം തൃശൂരിലേക്ക് പോകുകയായിരുന്നു.

Post a Comment

Previous Post Next Post
Paris
Paris