മണാശ്ശേരി : അന്തരിച്ച മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ മണാശ്ശേരിയിലെ പൗരാവലി അനുശോചിച്ചു. മൗനജാഥയിലും തുടർന്ന് നടന്ന പൊതുയോഗത്തിലും ധാരാളം പേർ പങ്കെടുത്തു.
യോഗത്തിൽ പി. സദാനന്ദൻ (വൈസ് പ്രസിഡന്റ്, മണാശ്ശേരി ടൗൺ കോൺഗ്രസ് കമ്മറ്റി )അദ്ധ്യക്ഷനായിരുന്നു. ടി വി രവീന്ദ്രൻ (പ്രസിഡന്റ്, സദ്ഭാവന ചാരിറ്റബിൾ സൊസൈറ്റി )അനുശോചന പ്രമേയം അവതരിപ്പിച്ചു. മുക്കം മുൻസിപ്പൽ കൗൺസിലർമാരായ രാജൻ എടോനി, രജനി,രാജു കുന്നത്ത് (കോൺഗ്രസ്)എ കെ ഉണ്ണികൃഷ്ണൻ മാസ്റ്റർ (സി പി ഐ എം ), മോഹനൻ മാസ്റ്റർ (സി പി ഐ ), അനിൽകുമാർ (ബി ജെ പി ), മുനീർ മുത്താലം (മുസ്ലിം ലീഗ് ), പി പ്രേമൻ (വ്യാപാരി വ്യവസായി ഏകോപനസമിതി )സുനിൽ കുമാർ (വ്യാപാരി വ്യവസായി സമിതി ), ചന്ദ്രൻ കെ (ഐ എൻ ടി യു സി ), ശ്രീജിത്ത് (സി ഐ ടി യു ), വിനീഷ് (ബി എം എസ് ), ശ്രീനിവാസൻ ഇ പി, എം കെ കണ്ണൻ,എ പി രവീന്ദ്രനാധ് എന്നിവർ സംസാരിച്ചു.

Post a Comment