മുക്കം : മലയോര മേഖലയിൽ കനത്ത മഴയും കാറ്റും തുടരുന്നതിനാൽ അപകടങ്ങൾക്ക് അവസാനമില്ല. മാമ്പറ്റയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം പൊട്ടിവീഴുകയും കാറിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപെടുകയും ചെയ്തു. മരം വീണത് കാറിന്റെ ബോണറ്റിലേക്കായതിനാലാണ് യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.
തലനാരിഴയ്ക്കാണ് വൻദുരന്തം ഒഴിവായത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം. മുക്കം-കോഴിക്കോട് റോഡില്‍ മാമ്ബറ്റയില്‍ ട്രാൻസ്ഫോര്‍മറിനടുത്ത് റോഡ് സൈഡിലുള്ള ആല്‍മരം കാറിനു മുകളില്‍ ഒടിഞ്ഞു വീഴുകയായിരുന്നു.
തിരൂരങ്ങാടി തഹസിൽദാർ സാദിഖും കുടുംബവും സഞ്ചരിച്ചിരുന്ന കാറിനു മുകളിലേക്കാണ് മരക്കൊമ്പ് വീണത്. കെഎംസിടിയിൽ പഠിക്കുന്ന മകളുടെ പിടിഎ യോഗത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു കുടുംബം.

Post a Comment