ചാത്തമംഗലം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂത്ത് കെയർ ആരംഭിച്ചു


ചാത്തമംഗലം : ചാത്തമംഗലം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച യൂത്ത് കെയർ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൈമൂന കടുക്കാഞ്ചേരി ഉദ്ഘാടനം ചെയ്തു. കിടപ്പു രോഗികൾക്കുള്ള മെഡിക്കൽ ഉപകരണങ്ങളും മരണ വീടുകളിലേക്ക് ആവശ്യമായ ഉപകരണങ്ങളും സൗജന്യമായി ആവശ്യക്കാർക്ക് ഉപയോഗിക്കാൻ തക്ക രീതിയിലാണ് സംസ്ഥാന യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി യൂത്ത് കെയർ പദ്ധതിയിലൂടെ നടപ്പാക്കുന്നത്.




 മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ഫഹദ് പാഴൂർ അധ്യക്ഷത വഹിച്ചു. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൈമൂന കടുക്കാഞ്ചേരി പദ്ധതി ഉദ്ഘാടനം ചെയ്തു. മുതിർന്ന കോൺഗ്രസ് നേതാവ് വിഷ്ണു നമ്പൂതിരി മാസ്റ്റർ, ഷെരീഫ് മലയമ്മ, നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് സുജിത്ത് കാഞ്ഞോളി,പഞ്ചായത്ത് മെമ്പർമാരായ എം കെ അജീഷ്, ശിവദാസൻ ബംഗ്ലാവിൽ, ശിവദാസപ്പണിക്കർ, ബാബു മാസ്റ്റർ, സുനിൽ ചേനോത്ത്, അതിർക്കുഴി രവീന്ദ്രൻ, സജീവൻ പുതിയാടം, എംപി രാമചന്ദ്രൻതുടങ്ങിയവർ സംസാരിച്ചു. എം കെ അനീഷ് സ്വാഗതവും അജയ് നെച്ചൂളി നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post
Paris
Paris