സംസ്ഥാനത്ത് വീണ്ടും സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില ഇടിയുന്നത്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞ് ഗ്രാമിന് 5,515 രൂപയിലും പവന് 44,120 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.
ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞു ഗ്രാമിന് 5,540 രൂപയിലും പവന് 44,320 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്. ഇതോടെ രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 55 രൂപയും പവന് 440 രൂപയും ഇടിഞ്ഞു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് ജൂൺ 20 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,570 രൂപയും പവന് 44,560 രൂപയുമാണ്.

Post a Comment