യാത്രക്കിടയിൽ പ്രസവ വേദന അനുഭവപ്പെട്ട സഹോദരിയെ ഹോസ്പിറ്റലിൽ എത്തിച്ച് മാതൃകയായി രേവതി ബസ്സ് ജീവനക്കാർ

**

കട്ടാങ്ങൽ : യാത്രക്കിടയിൽ പ്രസവ വേദന അനുഭവപ്പെട്ട സ്ത്രീയെ കൃത്യ സമയത്ത് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ എത്തിച്ച് മാതൃകയായി ബസ് ജീവനക്കാർ. മുക്കം - കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന രേവതി ബസ്സിലെ അന്നേ ദിവസത്തെ ജീവനക്കാർ ആയ നൗഫൽ(ഡ്രൈവർ ), അക്ഷയ് (കണ്ടക്ടർ ), രാഹുൽ എന്നിവരാണ് മാതൃക പ്രവർത്തനം നടത്തിയത്.




ഇന്നലെ (27/7/23) രാവിലെ 6.30ന് കട്ടാങ്ങലിൽ നിന്നും ഗർഭിണിയും രണ്ടു ബന്ധുക്കളും ബസിൽ കയറുകയായിരുന്നു. തുടർന്ന് യാത്രക്കിടയിൽ പ്രസവ വേദന അനുഭവപ്പെടുന്നതായി മറ്റു യാത്രക്കാരിലൂടെ മനസ്സിലാക്കിയ ബസ് ജീവനക്കാർ എത്രയും പെട്ടെന്ന് മെഡിക്കൽ ഹോസ്പിറ്റലിലേക്ക് ബസ് എത്തിക്കുകയും ബസ് ജീവനക്കാർ തന്നെ ആ സഹോദരിയെ ഹോസ്പിറ്റലിൽ ഏല്പിക്കുകയുമായിരുന്നു. ഏതാനും മിനിറ്റുകൾക്കുള്ളിൽ ആ സഹോദരി ഒരു ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു.

Post a Comment

Previous Post Next Post
Paris
Paris