സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു



തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഇന്നലെ ഒറ്റയടിക്ക് 400  രൂപയുടെ വർദ്ധനവ് ഉണ്ടായതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വില വർദ്ധിച്ചത്. തുടർച്ചയായ മൂന്നാം ദിനമാണ് വില വർദ്ധന. മൂന്ന് ദിവസംകൊണ്ട് 560 രൂപ വർദ്ധിച്ചു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില.




അന്താരാഷ്ട്ര വിപണിയിലെ വ്യതിയാനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില  44,560 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10  ഉയർന്നു ഇന്നലെ 50 രൂപ വർദ്ധിച്ചിരുന്നു. വിപണി വില 5570 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5 രൂപ ഉയർന്നു. ഇന്നലെ 40 രൂപ ഉയർന്നിരുന്നു. വിപണി വില 4598 രൂപയാണ്.

Post a Comment

Previous Post Next Post
Paris
Paris