മുഹമ്മദ് മൈസാൻ അനുസ്മരണം നടത്തി.


മാവൂർ : ജവഹർ മാവൂരും പ്രവാസി സംഘടനയായ എം.പിഎസും സംയുക്തമായി സൗദി അറേബ്യയിലെ ജിദ്ദയിൽ മരണപ്പെട്ട പാം ജിദ്ദ പ്രസിഡണ്ടും, സാമൂഹ്യ സേവകനും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന - മുഹമ്മദ് മൈസാൻ - അനുസ്മരണം സംഘടിപ്പിച്ചു.




പാറമ്മൽ മദ്രസ്സാ അംഗണത്തിൽ വെച്ച് നടന്ന ചടങ്ങിൽ എം.പി.മജീദ് അദ്ധ്യക്ഷത വഹിച്ചു. 






മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.രഞ്ജിത്ത്, ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഗഫൂർ ഓളിക്കൽ, എം ധർമ്മജൻ, പഞ്ചായത്തംഗങ്ങളായ എം.പി.കരീം, പുലപ്പാടി ഉമ്മർ മാസ്റ്റർ, ക്ലബ്ബ് രക്ഷാധികാരി കെ.ടി.അഹമ്മദ് കുട്ടി,വളപ്പിൽ റസാഖ്, വിച്ചാവ എം.പി, ഓനാക്കിൽ ആലി, എൻ.പി.അഹമ്മദ്, എം.പി രാഘവൻ മാസ്റ്റർ, കെ.അരവിന്ദൻ, കെ.ടി.ഷമീർ ബാബു, അഷ്റഫ് പി.പി, അബ്ദുറഹിമാൻ മിഡാസ് ,കെ.സജീവൻ ,ലത്തീഫ് പാലക്കോളിൽ,ഷമീർ എൻ എന്നിവർ പ്രസംഗിച്ചു. ക്ലബ്ബ് സെക്രട്ടറി അഡ്വ: ഷമീം പക്സാൻ സ്വാഗതവും പ്രസിഡണ്ട് പി എം ഹമീദ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris