മുക്കം : ശതാബ്ദി ആഘോഷിക്കുന്ന നീലേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും സംയുക്തമായി നിർമ്മിച്ച വിവിധതരം വീടുകളുടെ പ്രദർശനം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നവ്യാനുഭവമായി.
മനുഷ്യൻ മൃഗങ്ങൾ,പക്ഷികൾ തുടങ്ങിയ വരുമായി ബന്ധപ്പെട്ട വിവിധതരം വീടുകളാണ് പ്രദർശനത്തിന് ഒരുക്കിയത്. ഒന്നാം ക്ലാസിലെ വീട് നല്ല വീട് പാoവുമായി ബന്ധപ്പെട്ടാണ് പ്രദർശനം സംഘടിപ്പിച്ചത്. നീലേശ്വരം ഹൈസ്കൂളിൽ നടന്ന പാർപ്പിടപ്രദർശനം നഗരസഭ കൗൺസിലർ എം കെ യാസർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് അബ്ദുസ്സലാം മുണ്ടോളി അധ്യക്ഷത വഹിച്ചു.ജൈനു ടീച്ചർ പദ്ധതികൾ വിശദീകരിച്ചു. ഹെഡ്മിസ്ട്രസ് ഉഷ കെ വി,സുബ്രഹ്മണ്യൻ ഇളമന,ജാസ്മിന ടീച്ചർ,ആദിൽ മുബാറക് തുടങ്ങിയവർ സംസാരിച്ചു.

Post a Comment