കോഴിക്കോട് : ഫാം ടൂറിസം ജില്ലാ തല ഉദ്ഘാടനം ജൂലൈ 10 തിങ്കളാഴ്ച കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക വിദ്യാർത്ഥികളടക്കമുള്ള പൊതുജനങ്ങൾക്ക് കൃഷിയോടുള്ള ആഭിമുഖ്യം വളർത്തുക വിനോദ സഞ്ചാരികളെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കോഴിക്കോട് ജില്ലാ പഞ്ചായത്ത് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് കൂടരഞ്ഞി കോടഞ്ചേരി പുതുപ്പാടി ഓമശ്ശേരി തിരുവമ്പാടി ഗ്രാമ പഞ്ചായത്തുകൾ എന്നിവയുടെ സംയുക്ത നൂതന പദ്ധതിയായ ഫാം ടൂറിസത്തിന്റെ ജില്ലാ തല ഉദ്ഘാടനം 2023 ജൂലൈ 10 വൈകു: 5 മണിക്ക് കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ പൂവാറൻതോട് കല്ലംപുല്ല് ഡ്രീം ഏക്കേർസ് വെച്ച് ബഹു: ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി. എ. മുഹമ്മദ് റിയാസ് അവർകൾ നിർവ്വഹിക്കുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ തിരുവമ്പാടി നിയോജക മണ്ഡലം ബഹു: എം. എൽ. എ. ലിന്റോ ജോസഫ് മുഖ്യാതിഥിയായും , മുൻ എം. എൽ എ ജോർജ് എം തോമസ് , കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എം അഷ്റഫ് എന്നിവർ വിശിഷ്ടാതിഥികളായും പങ്കെടുക്കുന്ന പരിപാടിയിൽ ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ മാതൃകാ കർഷകർ തുടങ്ങിയവർ പങ്കെടുക്കും. പരിപാടിയോടനുബന്ധിച്ച് ടൂറിസം രംഗത്തെ പുതിയ സാധ്യതകൾ എന്നിവയെ സംബന്ധിച്ച് ഉത്തരവാദിത്വ ടൂറിസം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ശ്രീകല ലക്ഷ്മി സംസാരിക്കുന്നു. സബ്സിഡി നിരക്കിൽ കാർഷിക ഉപകരണങ്ങൾ സ്വന്തമാക്കാൻ സ്മാം പദ്ധതി രജിസ്ട്രേഷനും ഉണ്ടായിരിക്കും
Post a Comment