പാഴൂർ : എസ്.കെ.എസ് എസ്.എഫ് എൻ.ഐ.ടി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ബെൽ ഓർഗാനെറ്റ് സ്കൂൾ പ്രോഗ്രാം സമാപിച്ചു. വൈകീട്ട് 4:00 മുതൽ 10:00 വരെ പാഴൂർ ദാറുൽ ഖുർആനിൽ വെച്ച് നടന്ന പരിപാടിയിൽ മേഖലയിലെ മുഴുവൻ ക്ലസ്റ്ററുകളിലെയും യൂണിറ്റുകളിലെയും ലീഡേഴ്സ് ആണ് പങ്കെടുത്തത്.
നാല് ക്ലാസുകൾ നാല് പിരിയഡുകൾ ആയി തികച്ചും ഒരു സ്കൂളിൻ്റെ പ്രതീതിയിലായിരുന്നു പ്രോഗ്രാം നടന്നത്. സംഘാടകൻ എന്ന വിഷയത്തിൽ അഷ്റഫ് മലയിൽ, ശിക്ഷണം എന്ന സെഷനിൽ റഫീഖ് ചെന്നൈ, സംഘാടനം എന്ന സെഷനിൽ നുഹുമാൻ മുക്കം, സംഘടന എന്ന സെഷനിൽ സൈദ് അലവി മാഹിരിയും ക്ലാസുകൾ നയിച്ചു.


Post a Comment