ചാത്തമംഗലം: സുദീർഘമായ 28 വർഷക്കാലം നേതൃത്വപരമായി ത്യാഗോജ്വലമായ പ്രവർത്തനം നടത്തി സംഘടനയെ നയിച്ച കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മുൻ സംസ്ഥാന സെക്രട്ടറിയും നിലവിലെ ജില്ലാ രക്ഷാധികാരിയുമായ ശ്രീ.എ.ഗംഗാധരൻ നായരെ ചാത്തമംഗലം യൂണിറ്റിന് വേണ്ടി കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.പി.മാധവൻ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു.
യൂണിറ്റ് കൺവെൻഷനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പി.മധുസൂദനൻ അധ്യക്ഷത വഹിച്ചു. 95 പേർ പങ്കെടുത്ത കൺവെൻഷൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഉദ്ഘാടനം ചെയ്തു. 75 വയസ്സ് പിന്നിട്ട മുതിർന്ന മെമ്പർമാരെ സംസ്ഥാന കൺസിലർ പി.പ്രേമകുമാരി ആദരിച്ചു. പെൻഷനറുടെ കുടുംബങ്ങളിലെ ഉന്നത വിജയം നേടിയ പ്രൊഫഷണൽ ബിരുദധാരികളെ സ്റ്റേറ്റ് കൺസിലർ പി.ചന്ദ്രൻ അനുമോദിച്ചു. ബ്ലോക്ക് സെക്രട്ടറി പി.ചന്ദ്രൻ പുതുതായി സംഘടനയിലേക്ക് വന്നവർക്ക് മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു. ജില്ലാ ജോ. സെക്രട്ടറി അശോകൻ കൊടക്കാട്, ബ്ലോക്ക് ട്രഷറർ കെ.ഭരതൻ, ബ്ലോക്ക് ജോയൻ്റ് സെക്രട്ടറി സി.പ്രേമൻ, ചന്തുക്കുട്ടി.പി, നാരായണൻ നമ്പ്യാർ.കെ, കൃഷ്ണൻകുട്ടി.ഇ, മധുസൂദനൻ.സി, ധ്യാന ഗോപാൽ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി എം.കെ.വേണു സ്വാഗതവും ട്രഷറർ ടി.വേലായുധൻ നന്ദിയും പറഞ്ഞു.

Post a Comment