പ്രധിഷേധ പ്രകടനം സംഘടിപ്പിച്ചു

കൂളിമാട് :- പ്ലസ് വൺ സീറ്റ് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കോഴിക്കോട് ജില്ലാ msf ന്റെ നേതൃത്വത്തിൽ നടത്തിയ കോഴിക്കോട് കമ്മീഷണർ ഓഫീസ് മാർച്ചിൽ പങ്കെടുത്ത msf നേതാക്കളെ തല്ലി ചതക്കുകയും, അറസ്റ്റ് ചെയ്യുകയും ചെയ്ത പോലീസ് നടപടിയിൽ പ്രധിഷേധിച്ചു കൊണ്ട് ചാത്തമംഗലം പഞ്ചായത്ത്‌ msf കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂളിമാട് അങ്ങാടിയിൽ പ്രധിഷേധപ്രകടനം നടത്തി. 




മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ ഉപാധ്യക്ഷ്യൻ കെ.എ. കാദർ മാസ്റ്റർ ഉദ്ഘാടന ചെയ്തു.പഞ്ചായത്ത്‌ മുസ്ലിം ലീഗ് സെക്രട്ടറി എൻ. പി ഹമീദ് മാസ്റ്റർ, ഹക്കീം മാസ്റ്റർ കള്ളൻതോട്, വാർഡ് മെമ്പർ റഫീഖ് കൂളിമാട്, മുസ്ലിം ലീഗ് വാർഡ് സെക്രട്ടറി സി.അലി, സജീർ മാസ്റ്റർ പാഴൂർ, റസാഖ് പുള്ളനൂർ, ടി വി. അബൂബക്കർ മാസ്റ്റർ, സഫറുള്ള കൂളിമാട്, ഫാസിൽ കള്ളൻതോട്, പഞ്ചായത്ത്‌ msf നേതാക്കളായ ഹബീബ്, ആസിഫ്, ഹിസാൻ, സഹൽ, തശ്രീഫ്,
ഹിസാൻ പാഴൂർ,ആദിൽ,അമർ റാസിക് മെഹ്ഫിൽ, അർഷദ്, റെസിൻ തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post
Paris
Paris