മാവൂർ: വൈദ്യുതി ഉപയോഗത്തിന് അമിത ചാർജ് ഈടാക്കാനുള്ള കെ എസ് ഇ ബി യുടെ തീരുമാനത്തിനെതിരെ ഇടതു സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ തുറന്നു കാട്ടി എസ് ഡി പി ഐ മാവൂർ പഞ്ചായത്ത് കമ്മറ്റി മാവൂർ കെ എസ് ഇ ബി ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. ധർണ്ണയിൽ ഇടത് സർക്കാരിനെതിരെ പ്രതിഷേധം അലയടിച്ചു.
ധർണ്ണ എസ് ഡി പി ഐ കുന്ദമംഗലം മണ്ഡലം പ്രസിഡന്റ് റഷീദ് പി ഉൽഘാടനം ചെയ്തു.വിലക്കയറ്റത്തിനും വിവിധ തരത്തിലുള്ള നികുതി ഭാരത്തിനു പുറകെ വൈദ്യുതി ചാർജ് കൂടി വർധിപ്പിച്ചു ഇടത് സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും ജനങ്ങളെ ദ്രോഹിക്കുന്ന ഇത്തരം സമീപനങ്ങളിൽ നിന്നും സർക്കാർ പിന്തിരിയണമെന്നും അദ്ദേഹം പറഞ്ഞു.
ധർണ്ണയിൽ മണ്ഡലം ട്രഷറർ റഷീദ് കെപി ആശംസകൾ അർപ്പിച്ചു സംസാരിച്ചു.മാവൂർ പഞ്ചായത്ത് പ്രസിഡന്റ് മുനീർ പിഎം, യൂ കെ ശരീഫ്, അഷറഫ് മാവൂർ എന്നിവർ നേതൃത്വം നൽകി...

Post a Comment