കുറ്റിക്കാട്ടൂർ :. 2022-23 പ്ലസ്ടു പരീക്ഷയിൽ SUPER50 ബാച്ചിലെ 15 വിദ്യാർത്ഥികൾക്കും സയൻസിൽ ഫുൾ A+ നേടിക്കൊടുക്കാൻ എക്സലൻ്റ് കോച്ചിംഗ് സെൻ്ററിന് സാധിച്ചു. കുറ്റിക്കാട്ടൂരിൽ വിദ്യാഭ്യാസ വിപ്ലവം തീർക്കാൻ എക്സലന്റ് കോച്ചിംഗ് സെന്ററിന് സാധിച്ചു എന്ന് ജിഎച്ച്.എസ്.എസ് കുറ്റിക്കാട്ടൂർ പി.ടി.എ പ്രസിഡൻ്റ് മുജീബ് റഹ്മാൻ പറഞ്ഞു.
.എക്സലൻ്റ് കോച്ചിംഗ് സെൻ്ററിൻ്റെ നേതൃത്വത്തിൽ പെരുവയൽ ഗ്രാമപഞ്ചായത്തിലെയും സമീപ പ്രദേശങ്ങളിലെയും 2022-23 എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും +1 ഏകജാലക സംശയ നിവാരണ ക്ലാസും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുറ്റിക്കാട്ടൂർ എക്സലൻ്റ് കോച്ചിംഗ് സെൻ്ററിൽ വെച്ച് നടന്ന പരിപാടിയിൽ റഹ്മാനിയ ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ ഷാനവാസ് പടനിലം +1 ഏകജാലക സംശയ നിവാരണ ക്ലാസിന് നേതൃത്വം നൽകി. എക്സലൻ്റ് സാരഥികളായ അജ്നാസ് , സൽമാൻ, ഹമീദ് , ശറഫു , റഹീസ് തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.


Post a Comment