പ്ലസ് വൺ: മൂന്നാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു

പ്ലസ് വൺ പ്രവേശനത്തിനുള്ള മൂന്നാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു. 

നാലിന് വൈകീട്ട് നാലു വരെ പ്രവേശനം നടക്കും. 

മുഖ്യ ഘട്ടത്തിലെ അവസാന അലോട്മെന്റാണിത്. 




ആദ്യ രണ്ടു അലോട്മെന്റുകളിൽ താത്കാലിക പ്രവേശനം നേടിയവർക്ക് ഈ അലോട്മെന്റിൽ ഉയർന്ന ഓപ്ഷനിൽ അലോട്മെന്റ് ലഭിച്ചില്ലെങ്കിൽ പുതിയ അലോട്മെന്റ് ലെറ്റർ വേണ്ട. 

താത്കാലിക പ്രവേശനത്തിനുള്ള വിദ്യാർഥികൾക്ക് ഹയർ ഓപ്ഷൻ നിലനിർത്താൻ ഇനി അവസരമുണ്ടാവില്ല. അതിനാൽ, അലോട്മെന്റ് ലഭിച്ചവരെല്ലാം ഫീസടച്ച് സ്ഥിരപ്രവേശനം നേടണം.

 സ്പോർട്സ് ക്വാട്ടയിലെ* അവസാന അലോട്മെന്റും ഇതോടൊപ്പം പ്രസിദ്ധീകരിച്ചു. 

മൂന്നിന് വൈകീട്ട് നാലുവരെയാണ് സ്പോർട്സ് ക്വാട്ടയിൽ പ്രവേശനം.

 *https://hscap.kerala.gov.in/*

Post a Comment

Previous Post Next Post
Paris
Paris